സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധന

സംസ്ഥാനത്ത് ചെറിയൊരു ഇടവേളക്ക് ശേഷം സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 11,290 രൂപയും, പവന് 120 രൂപ വര്‍ധിച്ച്‌ 90,320 രൂപയുമായി. ശനിയാഴ്ച ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,275 രൂപയും പവന് 200 രൂപയും കുറഞ്ഞ് 90,200 രൂപയുമായിരുന്നു വില. ഇന്നലെയും ഇതേ വില തന്നെയായിരുന്നു.

അതേസമയം, ആഗോള സാമ്പത്തിക ആസ്തിയുടെ 2.6 ശതമാനം ബാങ്ക് ഇതര നിക്ഷേപകർ സ്വർണം കൈവശം വച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. 2028 ഓടെ ഓടെ ഇത് 4.6 ശതമാനമായി ഉയരും എന്നും റിപ്പോർട്ട്. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ സ്വർണ്ണത്തിന്റെ വില ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന വിവരമാണ് വിദഗ്ധർ മുന്നോട്ടു വയ്ക്കുന്നത്.

സുരക്ഷിത നിക്ഷേപം എന്ന രീതിയിൽ സ്വർണ്ണം എല്ലാവരും തെരഞ്ഞെടുത്തതാണ് സ്വർണത്തിന്റെ നിരക്ക് വർദ്ധിക്കുവാൻ കാരണമായത്. കൂടാതെ ആഗോളതലത്തിൽ ഉണ്ടായ സംഘർഷങ്ങളും സ്വർണ്ണ നിരക്ക് വർധിക്കാൻ കാരണമായി. സെൻട്രൽ ബാങ്ക് വാങ്ങലുകൾ, ഫെഡ് നിരക്ക്, ആഗോള സംഘർഷങ്ങൾ എന്നിവയെല്ലാം സ്വർണത്തിന്റെ നിരക്കിൽ പ്രതിഫലിച്ചിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *