ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന സി.പി.എം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായിരുന്ന എ.പത്മകുമാറിന്റെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 27 വരെയാണ് റിമാൻഡ് നീട്ടിയത്. നേരത്തെ പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
അതേസമയം, ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി കവർന്ന കേസിലും തന്ത്രി കണ്ഠരര് രാജീവരെ പ്രതി ചേർക്കാൻ വിജിലൻസ് കോടതി എസ്ഐടിക്ക് അനുമതി നൽകി. തന്ത്രിയെ ജയിലിൽ എത്തി ഈ കേസിൽ അറസ്റ്റ് ചെയ്യാനും കോടതി അനുമതി നൽകിയിട്ടുണ്ട്. നേരത്തെ കട്ടിളപ്പാളി കേസിലും തന്ത്രിയെ പ്രതി ചേർത്തിരുന്നു.
സ്വർണപ്പാളി ചെമ്പാക്കി മാറ്റിയ മഹസറിലും ഒപ്പിട്ടതു വഴി തന്ത്രിക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. തിരുവിതാംകൂർ ദേവസ്വം മാനുവലിലെ തന്ത്രിയുടെ കടമകള്‍ കട്ടിളപ്പാളി കേസിലെ എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടിൽ എടുത്തുപറഞ്ഞിരുന്നു. ആദ്യ കേസിലെ തന്ത്രിയുടെ ജാമ്യാപേക്ഷ ജനുവരി 19ന് കോടതി പരിഗണിക്കും.
മധ്യപ്രദേശിൽ വിജയദശമി ദിനത്തിൽ ട്രാക്ടർ-ട്രോളി മറിഞ്ഞ് അപകടം ; 13 മരണം



പാലിയേക്കരയിലെ ടോൾ പിരിവ് ഉപാധികളോട് കൂടി പുനരാരംഭിക്കാൻ ഹൈക്കോടതി അനുമതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.