കാസർഗോഡ് എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വീടിന് സമീപം നാല് നാടൻ ബോംബുകൾ കണ്ടെത്തി. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയായ കെ. പ്രകാശിൻ്റെ വീടിന് സമീപമാണ് ബോംബുകൾ കണ്ടെത്തിയത്. ഇത് പ്രദേശത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കി. ഇവയിൽ ഒരെണ്ണം വീട്ടുവളപ്പിൽ ഉണ്ടായിരുന്ന നായ കടിച്ച് പൊട്ടിത്തെറിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്നാണ് പോലീസ് നൽകുന്ന വിവരം.
ബോംബ് പൊട്ടിത്തെറിയുടെ വലിയ ശബ്‌ദം കേട്ടതിനെ തുടർന്ന് കുടുംബാംഗങ്ങൾ പുറത്ത് നടത്തിയ പരിശോധനയിലാണ് സമീപ പ്രദേശത്തായി ശേഷിച്ച മൂന്ന് നാടൻ ബോംബുകൾ കൂടി കണ്ടെത്തിയത്. ഉടൻ തന്നെ പ്രദേശവാസികൾ ബദിയഡുക്ക പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബുകൾ നിർവീര്യമാക്കുന്നതിനായി ബോംബ് സ്ക്വാഡിനെ സ്ഥലത്തേക്ക് വരുത്തുകയും ചെയ്‌തു. നാടൻ ബോംബുകൾ ഇവിടെ എത്തിയതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇനി ആഘോഷദിനങ്ങളിൽ യൂണിഫോം വേണ്ട ; പുതിയ തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.