വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന് സാരമായി പരിക്കേറ്റു. കാട്ടിക്കുളം സ്വദേശി മണ്ണുണ്ടി ഉന്നതിയില്‍ ചിന്നനാണ് (50 ) പരിക്കേറ്റത്. വീട്ടുമുറ്റത്തുവെച്ചായിരുന്നു ചിന്നന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.
കാട്ടാന ആക്രമണത്തില്‍ ചിന്നന്റെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. തോളെല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. ആദ്യം മാനന്തവാടി ആശുപത്രിയിലെത്തിച്ച ചിന്നനെ, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കഴിഞ്ഞ മൂന്നാഴ്ചയായി കാട്ടിക്കുളം, ചേലൂര്‍ ഭാഗത്ത് കാട്ടാനയിറങ്ങുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. നാട്ടുകാര്‍ കാട്ടാനയെ കാടുകടത്താനുള്ള ശ്രമം നടത്തി വരികയായിരുന്നു. ശബ്ദം കേട്ട് വീട്ടുമുറ്റത്തിറങ്ങിയപ്പോഴാണ്, അപ്രതീക്ഷിതമായി ചിന്നന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
You May Also Like
പാലക്കാട് കരിങ്കൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
പാലക്കാട് കരിങ്കൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



റവന്യു വകുപ്പിന്റെ ഭൂഭരണ നടപടികൾ മാതൃകയെന്ന് സ്പീക്കർ എ എൻ ഷംസീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.