‘ഭാരത സംസ്കാരത്തെ എതിർക്കുന്നവർ അയ്യപ്പഭക്തരാകുന്നതെങ്ങനെ?’; സർക്കാരിനെ വിമർശിച്ച് ഗവർണർ

അയ്യപ്പസംഗമ‌ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പരോക്ഷ വിമർശനങ്ങളുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭാരതാംബയെ എതിർക്കുന്നവർ അയ്യപ്പ ഭക്തരായതെങ്ങനെ എന്ന് ഗവർണർ ആരാഞ്ഞു. ശബരിമലയിലെ നിലപാട് മാറ്റം സർക്കാർ ജനങ്ങളോട് തുറന്നു പറയണമെന്നും ഗവർണർ ആവശ്യപ്പെട്ടു. കോഴിക്കോട് നവരാത്രി സർഗോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു ഗവർണറുടെ പരാമർശം.

ഭാരതത്തിന്റെ സംസ്കാരത്തെ എതിർക്കുകയും ഗുരുപൂജയെയും ഭാരതാംബയെയും വിമർശിക്കുകയും ചെയ്യുന്നവർ പെട്ടെന്നാണ് അയ്യപ്പഭക്ത‌രായത്. അവർക്ക് ഈ സംസ്കാരം എവിടെ നിന്ന് കിട്ടിയെന്ന് അറിയില്ല. അവരുടെ മനസ്സ് പരിശുദ്ധമാണെന്ന് കരുതുന്നില്ല പരിശുദ്ധരാണെങ്കിൽ നിലപാട് മാറ്റം തുറന്നു പറയണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *