രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വ്യാപകമായ അധിക്ഷേപങ്ങള്‍ ഉയര്‍ന്നിരിക്കെ സ്വന്തം പ്രസ്ഥാനത്തിലുള്ളവര്‍ തന്നെ രംഗത്ത് . രാഹുലിനെ പ്രത്യക്ഷത്തില്‍ പിന്തുണയ്ക്കാനോ മാധ്യമങ്ങളോട് പ്രതികരിക്കാനോ പോലും പല കോണ്‍ഗ്രസ് നേതാക്കളും തയ്യാറായില്ല. ഇതിനിട രാഹുലിനെ തള്ളി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തുകയാണ്. അഡ്വ.വിഷ്ണു സുനിൽ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു.
അഡ്വ.വിഷ്ണു സുനിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പ്;
എനിക്ക് രണ്ട് പെൺമക്കളാണ്. പിന്നെ ഭാര്യയും അമ്മയും. വീട്ടിൽ ഞാൻ മാത്രമേ ആണായുള്ളു. നിശബ്ദനായിരുന്നാൽ ഞാൻ ആണല്ലാതാകും. എത്രയോ സഹപ്രവർത്തകർമാർ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. അവർക്ക് ഞങ്ങളിൽ ഒരു വിശ്വാസമുണ്ട്.
തൊഴിലാളി യൂണിയനുകൾ ജൂലൈ 9 നു നടത്താനിരിക്കുന്ന പണിമുടക്കിന് ഐക്യദാർഢ്യവുമായി ഇടത് സംഘടനകൾ
അവർക്ക് മാത്രമല്ല, അവരുടെ രക്ഷിതാക്കൾക്കും. നിശബ്ദനായിരുന്നാൽ വിശ്വാസത്തിന്റെ സ്നേഹചങ്ങലകൾ അർത്ഥശൂന്യമാകും. ആനേകം പേരുടെ ചോര, അനേകം പേരുടെ വിയർപ്പ്, എത്രയോ പേരുടെ ജീവൻ. നിശബ്ദനായിരുന്നാൽ പോർനിലകളിൽ പടർന്ന ചോരയിൽ വെള്ളം കലർത്തലാകും. രക്തസാക്ഷിത്വങ്ങളുടെ കഴുത്തറുക്കലാകും. പടയൊരുക്കമല്ല, കുതികാൽവെട്ടല്ല,ഒരു അച്ഛന്റെ ആശങ്കകൾ മാത്രം. വിശ്വാസത്തിന്റെ സ്നേഹചങ്ങല തകരരുതെന്ന പ്രാർത്ഥന മാത്രം. സീസറിൻ്റെ ഭാര്യ സംശയത്തിന് അതീത ആയിരിക്കണം. തെറ്റുണ്ടെങ്കിൽ തിരുത്തണം. അത് വ്യക്തിയായാലും പ്രസ്ഥാനമായാലും.



അറബിക്കടലിനു മുകളിൽ ‘ശക്തി’ ചുഴലിക്കാറ്റ് നിലനിൽക്കുന്നു ; കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടി മഴ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.