ബലാത്സംഗ കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രാധാന വിധിയുമായി സുപ്രീം കോടതി. കേരളത്തിലെ കേസിലാണ് കോടതിയുടെ ഉത്തരവ്. പ്രതികൾക്ക് ജാമ്യം നൽകുന്നതിന് മുമ്പ് മുമ്പ് അതിജീവിച്ചവരുടെ വാദം കോടതികൾ കേൾക്കണമെന്ന് കോടതി വിധിച്ചു.
കോഴിക്കോട് കാക്കൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി നൽകിയ ഹർജി തള്ളി കൊണ്ടാണ് കോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, എൻവി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രതിയുടെ മുൻകൂർ ജാമ്യം ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. അതിജീവിതയുടെ വാദം കേൾക്കാതെയാണ് പ്രതി വിചാരണ കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയതെന്നായിരുന്നു ഹൈക്കോടതി കണ്ടെത്തിയിരുന്നത്. ഇതിനെതിരെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.
അട്ടപ്പാടിയിൽ മദ്യലഹരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
പ്രതിക്കു വേണ്ടി അഭിഭാഷകൻ ശ്രീറാം പറക്കാട് സുപ്രീം കോടതിയിൽ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോൺസൽ സി കെ ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവർ ഹാജരായി. അതിജീവിതയ്ക്ക് വേണ്ടി സീനിയർ അഭിഭാഷക അനിത ഷേണായിയും ഹാജരായി


തിരുവല്ല കവിത കൊലക്കേസ് ; പ്രതിക്ക് ജീവപര്യന്തം തടവും, 5 ലക്ഷം രൂപ പിഴയും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.