പൊതുവിദ്യാഭ്യാസ മന്ത്രി ക്ഷണിച്ചു; പ്രഭാത ഭക്ഷണത്തിന് റോസ് ഹൗസിലെത്തി അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുഞ്ഞുങ്ങൾ

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ക്ഷണം സ്വീകരിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുഞ്ഞുങ്ങൾ മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ്ഹൗസിൽ എത്തി. കഴിഞ്ഞദിവസം ശ്രീകാര്യം ഗവൺമെന്റ് ഹൈസ്കൂളിൽ എത്തിയപ്പോഴാണ് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുട്ടികളെ മന്ത്രി പരിചയപ്പെടുന്നത്.

ആറാം ക്ലാസിൽ പഠിക്കുന്ന മാർവാ റഹീമി, അഹമ്മദ് മുസമീൽ റഹീമി, മൂന്നാം ക്ലാസിൽ പഠിക്കുന്ന അഹമ്മദ് മൻസൂർ റഹീമി എന്നിവരെയാണ് മന്ത്രി പരിചയപ്പെട്ടത്. തുടർന്ന് മന്ത്രി കുടുംബസമേതം പ്രഭാത ഭക്ഷണത്തിനായി റോസ്‌ഹൗസിൽ എത്താൻ ക്ഷണിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ പിതാവ് ഷഫീഖ് റഹീമി, മാതാവ് സർഗോന റഹീമി എന്നിവരോടൊപ്പമാണ് കുട്ടികൾ എത്തിയത്. മന്ത്രിയും ജീവിതപങ്കാളി ആർ പാർവതി ദേവിയും ചേർന്ന് കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും സ്വീകരിച്ചു. കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും വിശേഷങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു. ലിഫ്റ്റും എസിയും ഉള്ള സ്കൂൾ അടിപൊളിയാണെന്ന് കുഞ്ഞുങ്ങൾ മന്ത്രിയോട് പറഞ്ഞു. തുടർന്ന് മന്ത്രിക്കൊപ്പം കുഞ്ഞുങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചു. കേരള യൂണിവേഴ്സിറ്റി ഇക്കണോമിക്സ്‌ ഡിപ്പാർട്ട്മെന്റിൽ റിസൾച്ച് സ്കോളർ ആണ് കുട്ടികളുടെ പിതാവ്. അഞ്ചുവയസ്സുള്ള അഹമ്മദ് മഹിൻ റഹീമി, മൂന്നര വയസ്സുള്ള മഹ്നാസ് റഹിമി എന്നിവരെ കൂടി പ്രീസ്കൂളിൽ ചേർക്കാൻ ഒരുങ്ങുകയാണ് അഫ്ഗാൻ ദമ്പതികൾ.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *