ഇസ്രയേൽ -ഇറാൻ സംഘർഷം ശക്തമാകു മാകുന്നതിന് ഇടയിൽ ഗാസയിൽ 56 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസ മുനമ്പില്‍ ഭക്ഷണമുള്‍പ്പെടെയുളള സഹായവുമായി എത്തുന്ന ട്രക്കുകള്‍ക്കായി കാത്തുനിന്ന 38 പലസ്തീനികളാണ് ഇസ്രയേല്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഗാസയുടെ തെക്കൻ മേഖലയിലെ റാഫയിലാണ് സംഭവമെന്നാണ് ആരോഗ്യ പ്രവർത്തകരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയുള്ളതും ഇസ്രായേൽ സൈന്യത്തിന്റെ കർശന നിയന്ത്രണത്തിലുള്ളതുമായ മേഖലയിലാണ് പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടിട്ടുള്ളത്.
ഇരുന്നൂറോളം പേർക്ക് പരിക്കേറ്റു. അവരിൽ 20 പേരുടെ നില ഗുരുതരമാണ്. സംഭവത്തെക്കുറിച്ച് ഇസ്രായേൽ സൈന്യം പ്രതികരണമൊന്നും നടത്തിയിട്ടില്ല. രണ്ട് ടാങ്കുകൾ ഉപയോഗിച്ചായിരുന്നു ഷെല്ലാക്രമണമെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഉടമസ്ഥാവകാശം റദ്ദാക്കി ഹൈക്കോടതി ; ആനക്കൊമ്പ് കേസിൽ സർക്കാരിനും, മോഹൻലാലിനും തിരിച്ചടി


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.