തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പെട്ട് മാധ്യമ പ്രവർത്തകൻ മരിച്ചു. ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാനായ ജെ.ബി. ജ്യോതിഷ് (27) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി പാളയം ബേക്കറി ജംഗ്ഷന് സമീപം അപകടത്തിൽ ഗുരുതര പരിക്കേറ്റ നിലയിലാണ് ജ്യോതിഷിനെ കണ്ടെത്തിയത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
നേമം പള്ളിച്ചല്‍ ചുമട്ടിറക്കവിള സച്ചു നിവാസിൽ ജോയിയുടെ മകനാണ് ജ്യോതിഷ്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത് എന്നാണ് വിവരം. സംഭവത്തിൽ മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും മ്യൂസിയം പോലീസ് വ്യക്തമാക്കി.
ജ്യോതിഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ന്യൂസ് മലയാളം ബ്യൂറോയിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം പ്രസ് ക്ലബിലേക്കും തുടർന്ന് വീട്ടിലേക്കും കൊണ്ടുപോകും.
കോന്നി പാറമട അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി



സുരേഷ് ഗോപിയുടേത് രാഷ്ട്രീയലക്ഷ്യം, സതീശൻ ശത്രുതയുണ്ടാക്കുന്നു ; ജി.സുകുമാരൻ നായർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.