പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞു കൊണ്ടുള്ള നടപടി തുടരും. കോടതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് തൃശൂര്‍ ജില്ലാ കലക്ടറോട് ഹൈകോടതി ആവശ്യപ്പെട്ടു. ടോള്‍ പിരിവ് അനുവദിക്കണമെന്നും, ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള നടപടി നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. സംസ്ഥാന റോഡുകളുടെയും പ്രാദേശിക റോഡുകളുടെയും അറ്റകുറ്റപ്പണി തീരുന്നത് വരെ കാത്തിരിക്കാനാവില്ലെന്നും, ടോള്‍ പിരിക്കാന്‍ അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ എന്തെല്ലാം ചെയ്യണമെന്നതു സംബന്ധിച്ച് ദേശീയപാത അതോറിറ്റിക്ക് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആ റിപ്പോര്‍ട്ടില്‍ നടപടിയെടുത്ത ശേഷം ടോള്‍ പിരിക്കുന്നതില്‍ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. തൃശൂര്‍ ജില്ലാ കലക്ടര്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരായിരുന്നു. പാലിയേക്കര വിഷയത്തില്‍ ദേശീയപാത അതോറിറ്റിക്ക് നടപ്പാക്കേണ്ട കാര്യങ്ങളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും, അതില്‍ എന്‍.എച്ച്.എയുടെ ഭാഗത്തു നിന്നും വ്യക്തത ലഭിച്ചിട്ടില്ലെന്നും കലക്ടര്‍ കോടതിയെ അറിയിച്ചു.
ഇടക്കാല ഗതാഗത കമ്മിറ്റിയുടെ റിപ്പോര്‍ട്ടും കോടതി പരിശോധിച്ചു. പ്രദേശത്തെ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിച്ചിട്ടില്ലെന്നും, ഗതാഗതക്കുരുക്ക് തുടരുകയാണെന്നാണ് വ്യക്തമാകുന്നതെന്നും കോടതി നിരീക്ഷിച്ചു. റോഡിലെ അറ്റകുറ്റപ്പണി പൂര്‍ത്തിയായ ശേഷം മതി ടോള്‍ പിരിവെന്നും കോടതി അഭിപ്രായപ്പെട്ടു. ടോള്‍ പിരിവിന് എന്താണ് ഇത്ര തിടുക്കമെന്നും, ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിച്ച ശേഷം ടോള്‍ പിരിവ് പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് കേസ് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റുകയാണെന്നും, അതുവരെ സ്റ്റേ തുടരുമെന്നും ഹൈക്കോടതി അറിയിച്ചു.
ഫയൽ അദാലത്ത്; പ്രതിബദ്ധതയുടെ ദൃഷ്ടാന്തമെന്ന് മന്ത്രി വി.ശിവൻകുട്ടി



കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകർ ചേർന്ന് രചിച്ച “ദ ഗ്രേറ്റ് ഷിഫ്റ്റ് ” എന്ന പുസ്തകം പ്രകാശനം ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.