പീച്ചി പോലീസ് സ്റ്റേഷൻ മർദ്ദനത്തിൽ കടവന്ത്ര എസ്.എച്ച്.ഓയ്ക്ക് സസ്‌പെൻഷൻ

പീച്ചി പൊലീസ് സ്റ്റേഷൻ മർദ്ദനത്തിൽ ആരോപണ വിധേയനായ പൊലീസുകാരൻ പി.എം രതീഷിന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐ.ജിയുടേതാണ് നടപടി. നിലവിൽ കടവന്ത്ര എസ്.എച്.ഒ ആയ രതീഷിന് ഹോട്ടലുടമയെ മർദിച്ച സംഭവത്തിൽ അന്വേഷണം നേരിടുമ്പോഴും സ്ഥാനക്കയറ്റം നൽകിയിരുന്നു. രതീഷ് കുറ്റക്കാരനാണെന്ന തൃശൂർ അഡി. എസ്.പിയുടെ റിപ്പോർട്ട് ഒന്നര വർഷത്തോളം പൂഴ്ത്തി വെക്കപ്പെട്ടു. സംഭവത്തിൽ ആദ്യമായാണ് രതീഷിനെതിരെ നടപടി വരുന്നത്.

2023 മേയ് 24നാണ് സംഭവം. തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജർ കെ.പി ഔസേപ്പിനേയും മകനേയുമാണ് എസ്.ഐ മർദിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ നൽകിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മർദ്ദനം. സംഭവത്തില്‍ പരാതി നൽകാൻ ഔസേപ്പും ഡ്രൈവറും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അപ്പോഴാണ് ഇവരെ ചുമരുചാരി നിർത്തി മർദ്ദിച്ചത്.

എസ്.ഐ ഫ്ലാസ്ക് കൊണ്ട് തല്ലാൻ ശ്രമിച്ചെന്നും ശേഷം മുഖത്ത് അടിച്ചെന്നും ഔസേപ്പ് വെളിപ്പെടുത്തിരുന്നു. ഇത് ചോദിക്കാൻ ചെന്ന തന്റെ മകനേയും ലോക്കപ്പിലിട്ടുവെന്നും ഔസേപ്പ് മൊഴി നൽകിയിരുന്നു. ഔസേപ്പിനെ മർദിക്കുന്ന ദൃശ്യങ്ങളടക്കം പുറത്തു വന്നെങ്കിലും പൊലീസുകാരനെതിരെ നടപടിയെടുക്കുന്നത് വൈകുകയായിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *