കരൂർ ദുരന്തം ; വിജയ്‌യുടെ മൊഴിയെടുത്ത് സി.ബി.ഐ

തമിഴ്നാട്ടിൽ നിരവധി പേരുടെ ജീവനെടുത്ത കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ടി.വി.കെ അദ്ധ്യക്ഷനും നടനുമായ വിജയ്‌‌‌യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച മൊഴിയെടുപ്പ് നടപടികൾ വൈകുന്നേരം അഞ്ച് മണിയോടെയാണ് പൂർത്തിയായത്. മൂന്നംഗ സി.ബി.ഐ സംഘമാണ് വിജയ്‌യെ ചോദ്യം ചെയ്തതെന്നാണ് വിവരം.

നിലവിൽ സാക്ഷി എന്ന നിലയിലാണ് വിജയ്‌‌യുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. 35ലധികം ചോദ്യങ്ങളാണ് അന്വേഷണ സംഘം താരത്തോട് ചോദിച്ചതെന്നാണ് വിവരം. സുപ്രീം കോടതിയിലെ അഭിഭാഷകർ ഉൾപ്പെടെയുള്ളവർ വിജയ്‌ക്കൊപ്പം സി.ബി.ഐ ആസ്ഥാനത്ത് എത്തിയിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം അത് പരിശോധിക്കാനായി വിജയ്ക്ക് നൽകുകയും ചെയ്തു.

കരൂരിലെ പരിപാടിയുടെ സംഘാടകർ ആരായിരുന്നു, പരിപാടിയുടെ പൂർണ്ണ ഉത്തരവാദിത്വം ആർക്കായിരുന്നു, വിജയ് പരിപാടിക്ക് വൈകിയെത്തിയത് എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളാണ് സിബിഐ പ്രധാനമായും ചോദിച്ചറിഞ്ഞത്. ആളുകൾ അപകടത്തിൽപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും പ്രസംഗം തുടർന്നത് എന്തുകൊണ്ടാണെന്നും, വൈകിയെത്തിയത് സ്വന്തം ശക്തി പ്രകടിപ്പിക്കാനാണോ എന്നുമുള്ള കടുത്ത ചോദ്യങ്ങളും സി.ബി.ഐയുടെ ഭാഗത്ത് നിന്നുണ്ടായി എന്നാണ് റിപ്പോർട്ടുകൾ.

ടി.വി.കെ പാർട്ടി നേതാക്കളായ എൻ ആനന്ദ്, ആദവ് അർജുന, നിർമൽ കുമാർ എന്നിവരെ നേരത്തെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. അതേസമയം വിജയ് ആദ്യമായിട്ടാണ് അന്വേഷണ സംഘത്തിനു മുന്നിൽ ചോദ്യം ചെയ്യലിന് ഹാ‌ജരായത്. സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്ഐടി) വിശ്വാസമില്ലെന്നും കേസ് സി.ബി.ഐയ്ക്ക് വിടണമെന്നും ടിവികെ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രീം കോടതി വിഷയത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *