കാസർകോട് അമ്പലത്തറ ഏഴാംമൈലിൽ വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ. ആന്റണി ഉള്ളാട്ടിൽ (44) ആണ് മരിച്ചത്. പള്ളി വകയായുള്ള പഴയ കെട്ടിടത്തിൻ്റെ മുറിയിൽ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
Also Read
സംഘർഷാവസ്ഥ ; കാലിക്കറ്റ് സർവ്വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചു ; ഹോസ്റ്റലുകൾ ഒഴിയാൻ നിർദേശം
സംഘർഷാവസ്ഥ ; കാലിക്കറ്റ് സർവ്വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചു ; ഹോസ്റ്റലുകൾ ഒഴിയാൻ നിർദേശം
ഇന്നലെ രാവിലെ 10.30 ന് ശേഷമാണ് സംഭവമെന്നാണ് കരുതുന്നത്. ഇരിട്ടി എടൂർ സ്വദേശിയാണ് ഫാ.ആന്റണി. അച്ഛൻ, അമ്മ രണ്ട് ഇളയ സഹോദരന്മാരുമാണുള്ളത്. പോർക്കളം എംസിബിഎസ് ആശ്രമത്തിൽ ഒരു വർഷമായി താമസിക്കുകയായിരുന്നു. ആശ്രമത്തിലെ മറ്റൊരു വൈദികൻ പുറത്തുപോയി രാത്രി വൈകിയാണ് തിരിച്ചെത്തിയത്.
രാവിലെ കുർബാനയ്ക്ക് കാണാത്തതിനാൽ റൂമിൽ നോക്കിയപ്പോൾ ഒരു കത്ത് ലഭിച്ചു. വാടകയ്ക്ക് കൊടുത്ത വീട്ടിലുണ്ട് എന്നാണ് അതില്‍ എഴുതിയിരുന്നത്. അത് കണ്ട് ആ വീട്ടിൽ നോക്കുമ്പോൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



അതിജീവിതയെ അപകീർത്തിപ്പെടുത്തിയ കേസ് ; മുൻകൂർ ജാമ്യം തേടി സന്ദീപ് വാര്യർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.