ഗവർണർ പങ്കെടുത്ത വേദിയിൽ മതചിഹ്നം ഉപയോഗിച്ചെന്ന് വ്യക്തമാണ്: നടപടി നിയമവിരുദ്ധമെന്ന് രജിസ്ട്രാർ

കേരള സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ വിവാദത്തിൽ നിയമപരമായാണ് പ്രവർത്തിച്ചതെന്നും അതുകൊണ്ട് തന്റെ ഭാഗത്താണ് ന്യായമെന്നും വിസി സസ്പെൻഡ് ചെയ്ത രജിസ്ട്രാർ കെഎസ് അനിൽകുമാർ. സസ്പെൻഷൻ നടപടി നിയമപരമായി നിൽക്കാത്ത കാര്യമാണ്. നിയമനാധികാരി സിൻഡിക്കേറ്റാണെന്നും മാധ്യമങ്ങളോട് പറഞ്ഞു. നിയമപരമായി ഇതിനെ നേരിടും.

വേദിയിൽ മതചിഹ്നം ഉപയോഗിച്ചെന്നത് വ്യക്തമാണ്. അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നാളെ സർവകലാശാലയിൽ വരുമോ എന്ന ചോദ്യത്തിന് നിയമപരമായി പ്രവർത്തിക്കുമെന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. നടപ്പടിക്കെതിരെ രജിസ്ട്രാർ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചനകൾ.

കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച ആർഎസ്എഎസ് അനുകൂല  പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വിസി രജിസ്ട്രാര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. റിപ്പോര്‍ട്ട് പരിശോധിച്ച ഗവര്‍ണര്‍ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിസിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *