പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്ന് മുന്‍ എം.എല്‍.എയും, തിരുവനന്തപുരം നഗരസഭാ മേയര്‍ സ്ഥാനാര്‍ഥിയുമായ കെ.എസ് ശബരീനാഥന്‍. തനിക്ക് എല്ലാം നല്‍കിയത് കോണ്‍ഗ്രസാണെന്നും നഗരസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെത് മികച്ച പാനല്‍ ആണെന്നും നഗരസഭ തിരിച്ചു പിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ശബരീനാഥന്‍ പറഞ്ഞു.
രണ്ടുതവണ താൻ എം.എല്‍.എയാവുകയും ഒരു തവണ പരാജയപ്പെടുകയും ചെയ്തു. അതിനുശേഷം കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റാകാനും, കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാകാനും കഴിഞ്ഞു. ഇതൊക്കെ തനിക്ക് പാര്‍ട്ടി നല്‍കിയതാണ് എന്നാണ് ശബരീനാഥൻ പറയുന്നത്. “ഞാന്‍ പഞ്ച് ഡയലോഗ് അടിക്കുന്ന ആളോ, വിസ്‌ഫോടനം നടത്തുന്ന ആളോ അല്ല. ഉള്ളിന്റെ ഉളളില്‍ ഞാനൊരു പാര്‍ട്ടിക്കാരനാണ്. പാര്‍ട്ടി പറയുന്നത് ചെയ്യുകയെന്നതാണ് തന്റെ ഉത്തരവാദിത്വം”- ശബരീനാഥന്‍ കൂട്ടിച്ചേർത്തു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ചീനിക്കുഴി കൂട്ടക്കൊലക്കേസ്; പ്രതി ആലിയാക്കുന്നേല് ഹമീദിന് വധശിക്ഷ
ചീനിക്കുഴി കൂട്ടക്കൊലക്കേസ്; പ്രതി ആലിയാക്കുന്നേല് ഹമീദിന് വധശിക്ഷ



കരൂർ ദുരന്തം ; വിജയ്യുടെ മൊഴിയെടുത്ത് സി.ബി.ഐ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.