കുറ്റിപ്പുറത്തെ നഴ്സ് അമീനയുടെ ആത്മഹത്യ ; ആശുപത്രിയിലെ മുൻ ജനറൽ മാനേജർ അറസ്റ്റിൽ

കുറ്റിപ്പുറം അമാന ആശുപത്രിയിലെ നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആശുപത്രിയിലെ മുൻ ജനറൽ മാനേജരായിരുന്ന  എൻ.അബ്ദുറഹ്മാൻ അറസ്റ്റിലായി. ഇയാളുടെ മാനസികപീഡനമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് മരിച്ച അമീനയുടെ സഹപ്രവർത്തകർ ആരോപിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോതമംഗലം സ്വദേശിനിയായ 20കാരി അമീനയാണ് മാനസിക സമ്മർദ്ദം മൂലം ജീവനൊടുക്കിയത്. ഗുളികകൾ കഴിച്ച് അബോധാവസ്ഥയിലായ അമീനയെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൂടെ ജോലി ചെയ്തിരുന്നവരാണ് മുൻ ജനറൽ മാനേജറുടെ മാനസിക പീഡനമാണ് മരണകാരണമെന്ന ആരോപണവുമായി രംഗത്തുവന്നത്. പരാതി ഉയർന്നതോടെ ആശുപത്രി ഇടപെട്ട് അബ്ദുറഹ്മാനെ പിരിച്ചുവിട്ടിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *