താമരശേരി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. ഒമ്പതാം വളവിലെ വ്യൂ പോയിന്റനടുത്താണ് കല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞു വീണത്. കാല്‍നടയാത്രക്കാരെയും കടത്തി വിടുന്നില്ല. പാറയും മരവും നീക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങി. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് മണ്ണും കല്ലും റോഡിലേക്ക് പതിച്ചത്. വാഹനങ്ങൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
താമരശേരി ചുരം വഴി പോകുന്ന വാഹനങ്ങള്‍ താമരേശി ചുങ്കത്ത് നിന്ന് തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി പോകണമെന്ന് പോലീസ് അറിയിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് പാറയും മരങ്ങളും ഇടിച്ചുവീണത്. കല്‍പ്പറ്റയില്‍ നിന്നുളള ഫയര്‍ഫോഴ്‌സ് സംഘമെത്തി മണ്ണും പാറയും നീക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കാന്‍ എത്രമണിക്കൂറുകള്‍ വേണ്ടിവരുമെന്ന കാര്യം നിശ്ചയമില്ല. രണ്ട് ഭാഗത്തും കിലോമീറ്ററുകള്‍ നീണ്ട ബ്ലോക്കാണ് നിലവിൽ ഉളളത്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.