വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളുന്ന കാര്യത്തിൽ തീരുമാനം ഉടനടി അറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം. ഇനിയൊരു അവസരം തരില്ലെന്നും , സെപ്റ്റംബർ പത്തിന് തീരുമാനം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. ഓണത്തിന് ശേഷം ഈ വിഷയത്തിലുള്ള തീരുമാനം അറിയിക്കാമെന്നാണ് കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നത്.
കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഏറൽ സുന്ദരേശനോട് ഇത് ഒടുവിലത്തെ അവസരമാണെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞത്. കടുത്ത സ്വരത്തിലായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ദുരിതബാധിതരുടെ വായ്‌പ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു. ഇതേരീതിയിൽ എന്തുകൊണ്ട് കേന്ദ്ര സർക്കാരിന് വായ്‌പ എഴുതിത്തള്ളിക്കൂട എന്നാണ് ഹൈക്കോടതി ആവർത്തിച്ച് ചോദിച്ചത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
തർക്കത്തിനില്ലെന്ന് ഗവർണർ; സർക്കാർ പരിപാടികളിൽ നിന്നും ഭാരതാംബ ചിത്രം ഒഴിവാക്കും; എന്നാൽ…



കെ.ജെ ഷൈനിനെതിരായ സൈബർ അധിക്ഷേപം ; സി.കെ ഗോപാലകൃഷ്ണൻ അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.