ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം ലോകസമാധാനത്തിന് ഗുണകരമാകുമെന്ന് ചൂണ്ടിക്കാട്ടി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ ടിയാൻജിനിൽ വെച്ച് നടന്ന ചർച്ചയെ സിപിഎം സ്വാഗതം ചെയ്തു. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയാണ് ഈ നിലപാട് വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുന്നത് ആഗോള സ്ഥിരതയ്ക്കും സമാധാനത്തിനും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചർച്ചക്ക് ശേഷം ഇരു രാജ്യങ്ങളും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ, ഇന്ത്യയും ചൈനയും പരസ്പരം എതിരാളികളല്ലെന്നും, പകരം വികസന പങ്കാളികളായി പ്രവർത്തിക്കാൻ ധാരണയായെന്നും വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ വിശ്വസവും സഹകരണവും വളർത്തുന്നതിന് ഈ കൂടിക്കാഴ്ച സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കൂടുതൽ സുതാര്യവും നീതിയുക്തവുമാക്കാനും സഹകരണം വർദ്ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.
പ്രധാനമന്ത്രി മോദിയുടെ വാക്കുകളിൽ, മാനവരാശിയുടെ പുരോഗതിക്ക് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം അനിവാര്യമാണ്. കസാനിൽ വെച്ച് നടന്ന ചർച്ചകളുടെ തുടർച്ചയായി അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും, നിലവിൽ അതിർത്തിയിൽ ശാന്തമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്നും 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് ഈ ബന്ധം നിർണായകമാണെന്നും മോദി പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, പ്രധാനമന്ത്രി മോദിയെ വീണ്ടും കണ്ടതിൽ സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള പുരാതനമായ സാംസ്കാരിക ബന്ധങ്ങളെ അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയെയും ചൈനയെയും ‘വ്യാളിയും ആനയും’ എന്ന് വിശേഷിപ്പിച്ച ഷി, നല്ല അയൽക്കാരായി തുടരേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരു നേതാക്കളും ചൈനയിൽ വെച്ച് നേരിട്ട് കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. ചൈനയുടെ വിദേശകാര്യ, വാണിജ്യ മന്ത്രിമാരും കൂടിക്കാഴ്ചയിൽ പങ്കാളികളായി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



ജെൻ സി പ്രതിഷേധം; സർക്കാർ മുട്ടുമടക്കി; നേപ്പാളിൽ സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.