അറ്റകുറ്റപ്പണി ; കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

കോട്ടയം യാർഡിലെ അറ്റകുറ്റപ്പണിയെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസിൽ നിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതർ. 16 മുതൽ 31 വരെയുള്ള ദിവസങ്ങളിലെ ട്രെയിൻ ഗതാഗതത്തിലാണ് നിയന്ത്രണമുള്ളത്. കോട്ടയം – നിലമ്പൂർ എക്‌സ്‌പ്രസ് അഞ്ച് ദിവസത്തേക്ക് ഭാഗികമായി റദ്ദാക്കി. കോട്ടയം – നിലമ്പൂർ ഡെയ്ലി എക്‌സ്‌പ്രസ് 16,17,19,23,29 തീയതികളിൽ ഏറ്റുമാനൂരിൽ നിന്നായിരിക്കും പുറപ്പെടുക. കോട്ടയം – ഏറ്റുമാനൂർ റൂട്ടിൽ സർവീസുണ്ടായിരിക്കില്ല.

26-ാം തീയതി മംഗളൂരു – തിരുവനന്തപുരം – നേർത്ത് സ്‌പെഷ്യൽ ട്രെയിൻ 30 മിനിട്ട് വെെകിയോടും. തെലങ്കാനയിലെ റെയിൽ ലെെനിലും അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. ജോലികളുടെ ഭാഗമായി ഒക്ടോബറിൽ കേരളത്തിലൂടെയുള്ള ആറ് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഒക്ടോബർ 10,12 തീയതികളിലെ ഗോരഖ്പൂർ – തിരുവനന്തപുരം നോർത്ത് രപ്തിസാഗർ എക്‌സ്‌പ്രസ് റദ്ദാക്കിയിട്ടുണ്ട്.

14,15 തീയതികളിലെ തിരുവനന്തപുരം നോർത്ത് – ഗോരഖ്പൂർ രപ്തിസാഗർ എക്‌സ്‌പ്രസും റദ്ദാക്കി.ഒക്ടോബർ 13,16 തീയതികളിൽ തിരുവനന്തപുരം നോർത്ത് – കോർബ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് റദ്ദാക്കി. 15,18 തീയതികളിൽ പെയിംഗ് ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. ഒക്ടോബർ 13ലെ ബറൗനി – എറണാകുളം ജംഗ്ഷൻ രപ്തിസാഗർ എക്‌സ്‌പ്രസും റദ്ദാക്കിയിട്ടുണ്ട്. 17-ാം തീയതിയിലെ തിരിച്ചുള്ള ട്രെയിനും റദ്ദാക്കി. യാത്രക്കാർ റെയിൽ വൺ ആപ്പ് നോക്കി സമയം പരിശോധിച്ചതിനു ശേഷം മാത്രം യാത്രകൾക്കുള്ള ക്രമീകരണങ്ങൾ നടത്തണമെന്ന് റെയിൽവേ അധികൃത‌ർ അറിയിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *