എറണാകുളം കോതമംഗലത്ത് ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ. മേതല സ്വദേശി ബിജുവാണ് പോലീസിന്റെ പിടിയിലായത്. അടിമാലിയിൽ നിന്നും കോതമംഗലത്തേക്കുള്ള യാത്രാമധ്യേയാണ് യുവതിക്കു നേരെ അക്രമം ഉണ്ടായത്. പ്രതി ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് ജോലി സംബന്ധമായി അടിമാലിയിൽ നിന്ന് കോതമംഗലത്തേക്ക് പോവുകയായിരുന്നു യുവതി. ഇരുമ്പ് പാലമെത്തിയപ്പോളാണ് ബിജു ബസിൽ കയറിയത്. ഇയാൾ യുവതി ഇരിക്കുന്ന സീറ്റിനടുത്ത് നിൽപ്പുറപ്പിച്ച ശേഷം നേര്യമംഗലം ഭാഗത്തെത്തിയപ്പോഴായിരുന്നു ലൈംഗികാതിക്രമം. യുവതി പ്രതികരിച്ചപ്പോൾ ഇയാൾ തട്ടിക്കയറി.
ഇതോടെ യാത്രക്കാരും ജീവനക്കാരും ഇടപെടുകയും, പ്രതിയെ പിടികൂടി ഊന്നുകൽ പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ബിജു മദ്യലഹരിയിലായിരുന്നുവെന്നതിനാൽ ഇന്ന് കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയനാക്കി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. വീടുകയറി ആക്രമിച്ചതടക്കം പ്രതിക്കെതിരെ മൂവാറ്റുപുഴ, കുറുപ്പുംപടി പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്.
കൊച്ചി വാട്ടർ മെട്രോ സിയാലിലേക്ക് നീളുന്നു ; പ്രാരംഭ നടപടികൾ ആരംഭിച്ചു



തൂണേരി ഷിബിൻ വധക്കേസ് പ്രതികളുടെ ജാമ്യാപേക്ഷയിൽ സർക്കാറിന് സുപ്രീംകോടതി നോട്ടീസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.