മനു തെക്കേടത്തിനെ ബി.ജെ പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ 15 വര്‍ഷമായി ചെങ്ങന്നൂർ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ ബിജെപി അംഗമായിരുന്ന മനു തെക്കേടത്തിനെയാണ് ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്
പഞ്ചായത്ത് ഒന്‍പതാം വാര്‍ഡായ കല്ലിശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്കെതിരെ സ്വതന്ത്ര്യനായി മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് മനുവിനെ സംസ്ഥാന പ്രസിഡന്റ് സസ്പെന്‍ഡ് ചെയ്തതായി ജില്ല പ്രസിഡന്റ് സന്ദീപ് വചസ്പതി അറിയിച്ചത്.
മൂന്നു തവണ പഞ്ചായത്തംഗമായ മനു കഴിഞ്ഞ ഭരണ സമിതിയിൽ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു. കഴിഞ്ഞ തവണ മനു വിജയിച്ച ഏഴാം വാര്‍ഡ് വനിത സംവരണമായതിനെ തുടര്‍ന്ന് ബി.ജെ.പി നേതൃത്വം മനുവിന് സീറ്റ് നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മനു ഒന്‍പതാം വാര്‍ഡില്‍ പത്രിക നല്‍കിയത്. ഏഴാം വാര്‍ഡില്‍ മനുവിന്റെ അമ്മ രത്നകുമാരിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്.



കേരള സർവകലാശാലയിലെ ജാതിയധിക്ഷേപം ; വകുപ്പ് മേധാവിക്കെതിരെ കേസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.