വടക്കുപടിഞ്ഞാറന്‍ ജപ്പാനില്‍ തീപിടിത്തം. ശക്തമായ കാറ്റ് വീശിയതിനെ തുടര്‍ന്ന് തീ വന്‍തോതില്‍ പടരുകയായിരുന്നു. അപകടത്തില്‍ നൂറ്റി എഴുപതോളം വീടുകള്‍ കത്തിനശിച്ചു. ഇന്ന് രാവിലെയാണ് നിയന്ത്രണാതീതമായി തീ പടർന്നു തുടങ്ങിയത്.
ഗവർണർ ആറുമാസം ബില്ലുകളിൽ തീരുമാനമെടുക്കാതെ ഇരിക്കുന്നതിനെ ന്യായീകരിക്കാനാവില്ല; സുപ്രീംകോടതി
അഗ്നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവ സ്ഥലത്തുനിന്ന് ഏകദേശം 200ഓളം പേരെ അടിയന്തരമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. തീപിടിത്തത്തില്‍ 70 വയസ്സ് പ്രായമുള്ള ഒരാളെ കാണാതായിട്ടുണ്ടെന്ന് ജപ്പാനിലെ ഫയർ ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം ഒയിറ്റ നഗരത്തിലെ ഒരു മത്സ്യബന്ധന തുറമുഖത്തിന് സമീപമാണ് തീപിടിത്തമുണ്ടായത്. ശക്തമായ കാറ്റില്‍ തീ വനമേഖലയിലേക്ക് പടരുകയായിരുന്നു. അഗ്നിശമന പ്രവർത്തനങ്ങളിൽ പങ്കുചേരാൻ ഗ്രൗണ്ട് സെൽഫ് ഡിഫൻസ് ഫോഴ്‌സ് രണ്ട് ആർമി ഹെലികോപ്റ്ററുകൾ അയച്ചിട്ടുണ്ട്.
വിൻസിയോട് പരസ്യമായി മാപ്പപേക്ഷിച്ച് ഷൈൻ ടോം ചാക്കോ
തീപിടുത്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് അനുശോചനം രേഖപ്പെടുത്തുകയും അവർക്ക് “പരമാവധി പിന്തുണ” നൽകുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി സനേ തകായിച്ചി എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ വ്യക്തമാക്കി.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.