പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ നവജാത ശിശു മരിച്ചു. പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് സംഭവം. തൻസീർ – ഷഹബാനത്ത് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
തിങ്കളാഴ്ചയാണ് യുവതിയെ പ്രസവത്തിനായി ആശുപതിയിൽ എത്തിച്ചത്. എന്നാൽ, പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിക്കുകയായിരുന്നു. യഥാസമയം ചികിത്സ നൽകിയില്ലെന്നും ഇതേ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്നുമാണ് കുടുംബാംഗങ്ങളുടെ ആരോപണം.
സംഭവത്തിൽ പ്രതിഷേധവുമായി കുടുംബാംഗങ്ങള്‍ രംഗത്തെത്തി. ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് പാലക്കാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പൊലീസെത്തി.
You May Also Like
ജാതി സംവരണത്തെ എതിർത്ത രാജീവ് ഗാന്ധി; ലോക്സഭാ രേഖകൾ സംസാരിക്കുന്നു
ജാതി സംവരണത്തെ എതിർത്ത രാജീവ് ഗാന്ധി; ലോക്സഭാ രേഖകൾ സംസാരിക്കുന്നു
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു നാളെ കേരളത്തിലെത്തും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.