കൊല്ലം ശാസ്താംകോട്ടയിൽ മാനസിക വൈകല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. മൈനാഗപ്പള്ളി മാലീത്തറ ഉന്നതിയില്‍ രാമകൃഷ്ണന്റെ മകന്‍ സന്തോഷ്(35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അച്ഛന്‍ രാമകൃഷ്ണനെയും, മൂത്തമകന്‍ സനലിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രിയില്‍ സന്തോഷിന്റെ ആക്രമണം സഹിക്കാന്‍ വയ്യാതെയായപ്പോൾ കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് അച്ഛന്റെ മൊഴി. സംഭവ സമയത്ത് രാമകൃഷ്ണനും, സനലും, സന്തോഷും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സനലും, സന്തോഷും തമ്മിലുണ്ടായ അടിപിടിയിൽ അച്ഛന്‍ ഇടപെടുകയും പിന്നാലെ അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.
സന്തോഷിന്റെ ഉപദ്രവം സഹിക്ക വയ്യാതെയായപ്പോൾ ഇരുവരും ചേര്‍ന്ന് ഇയാളെ കട്ടിലില്‍ പിടിച്ചു കെട്ടിയിട്ടു. ബഹളം തുടര്‍ന്നപ്പോള്‍ കണ്ണില്‍ മുളകുപൊടിയിടുകയും തലയ്ക്ക് കമ്പികൊണ്ട് അടിക്കുകയും ചെയ്തു. മൂന്നാമത്തെ അടിയില്‍ തലയില്‍ നിന്നും രക്തം വന്നു. എന്നാല്‍, വിവരം അച്ഛനും സഹോദരനും ആരെയും അറിയിച്ചില്ല.
കൊച്ചിയിൽ പതിനാലുകാരന് നിർബന്ധിച്ച് ലഹരി നൽകിയ കേസ്; അമ്മൂമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ
പിന്നീട് രാവിലെയാണ് മരണവിവരം പുറത്തറിഞ്ഞത്. സന്തോഷും സനലും അവിവാഹിതരാണ്. സന്തോഷ് മാനസികാസ്വാസ്ഥ്യത്തിന് മരുന്ന് കഴിക്കുന്നയാളാണ്. സംഭവത്തില്‍ പൊലിസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.



ആലപ്പുഴയിൽ ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; വീടിനുള്ളിൽ മുളകു പൊടി വിതറിയിട്ടുണ്ട്; കൊലപാതകെന്ന് സൂചന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.