രാഹുലിന്റെ ഒളിസങ്കേതം പാർട്ടി നേതാക്കൾക്ക് അറിയാമെന്ന് മന്ത്രി വി.ശിവൻകുട്ടി

കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗം നേതാക്കളുടെയും നിലപാട് രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം ഒരുക്കുന്ന രീതിയിലുള്ളതാണെന്ന ആരോപണവുമായി മന്ത്രി വി.ശിവന്‍കുട്ടി. രാഹുലിന്റെ ഒളിവു സങ്കേതം എവിടെയാണെന്ന് സംസ്ഥാനത്തെ ഒരുവിഭാഗം നേതാക്കന്‍മാര്‍ക്ക് അറിയാമെന്നും ഇക്കാര്യത്തില്‍ പൊലീസ് ചെയ്യേണ്ട ജോലി അവര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒരു ദിവസം വൈകിയാലും അവരുടെ കൃത്യനിര്‍വഹണം അവര്‍ നല്ലരീതിയില്‍ നടത്തും. രാഹുലിനെ എവിടെയാണ് ഒളിപ്പിച്ചുവച്ചതെന്ന് കെ മുരളീധരന്‍ പറയട്ടെയെന്നും ശിവന്‍കുട്ടി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിര ഇടതുപക്ഷം സമരം ചെയ്താല്‍ അത് സമരത്തിന്റെ അര്‍ഥവും ആവേശവും തന്നെ കളയുമെന്നും ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.

രാഹുലിനെ പുറത്താക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ല. അങ്ങനെയെങ്കില്‍ കെ.പി.സി.സി അധ്യക്ഷന്‍ തന്നെ അക്കാര്യം പറയട്ടെ. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വം അഭിപ്രായം പറയണമെന്നും ശിവന്‍കുട്ടി പറഞ്ഞു. നേമത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നും ഇനി ഒരിക്കലും തുറക്കാന്‍ പറ്റാത്ത രീതീയിലാണ് അവരുടെ അക്കൗണ്ട് പൂട്ടിയതെന്നും ശിവന്‍കുട്ടി പറഞ്ഞു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *