വയനാട്ടിലെ പെൺകുട്ടികളുടെ തിരോധാനം ; വിവരങ്ങളൊന്നും ലഭിച്ചില്ല

രണ്ട് ദിവസങ്ങൾക്കു മുമ്പ് വയനാട്ടില്‍ നിന്നു കാണാതായ ഗോത്ര വിഭാഗത്തില്‍ പെട്ട രണ്ടു പെണ്‍കുട്ടികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പാടിച്ചിറ കബനിഗിരി മരക്കടവ് പനക്കല്‍ ഉന്നതിയിലെ ബാലകൃഷ്ണന്റെ മകള്‍ മഞ്ജു (19), ബിനുവിന്റെ മകള്‍ അജിത (14) എന്നിവരെ നവംബര്‍ 17 മുതലാണ് കാണാതായത്.

കബനിഗിരിയിലെ വീട്ടില്‍ നിന്നാണ് ഇരുവരെയും കാണാതായതെന്നാണ് പുല്‍പ്പള്ളി പോലീസ് അറിയിച്ചു. കുട്ടികളെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി മഹേഷ് അറിയിച്ചു. ഫോണ്‍: 04936 240294

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *