നെയ്യാറ്റിൻകര വെള്ളറടയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ വീടിന് സമീപത്ത് കണ്ടതായി സംശയം.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. കഴിഞ്ഞ പതിനാലാം തീയതിയാണ് പഞ്ചാംകുഴി മാവുവിള സ്വദേശിയായ പ്രിയംവദ എന്ന 48 കാരിയെ കാണാതാകുന്നത്.
വർഷങ്ങൾക്കു മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയതിനെ തുടർന്ന് ഇവർ ഒറ്റയ്ക്കായിരുന്നു താമസം. രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്. അമ്മയെ കാണാനില്ല എന്ന് കാണിച്ച് വെള്ളറട പോലീസിൽ ഇവർ പരാതി നൽകിയിരുന്നു.
എന്നാൽ ഇന്ന് പ്രിയയുടെ വീടിനു മുന്നിൽ താമസിക്കുന്ന സരസ്വതി എന്നു പറയുന്ന സ്ത്രീ പ്രിയംവദ കാണാതായതിൽ ദുരൂഹതയുണ്ടെന്നും, ഇവരുടെ വീടിനു സമീപത്ത് രക്തകറകൾ കണ്ടതായും മാവുവിള ചർച്ച് വികാരിയോട് പറഞ്ഞു. തുടർന്ന് പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ ദുരൂഹത കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ വെള്ളട പോലീസ് കസ്റ്റഡിയിൽ എടുത്തു
വാളയാറിലെ ആൽക്കൂട്ടക്കൊല ; മൂന്ന് പേർ കൂടി അറസ്റ്റിൽ



ഹാവേരി കൂട്ട ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് ജാമ്യം; തെരുവില്‍ പ്രതികളുടെ ആഹ്ളാദ പ്രകടനം…
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.