പരീക്ഷണയോട്ടത്തിനിടെ പാളം തെറ്റി മോണോറെയിൽ ; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്

മുംബൈയിൽ പരീക്ഷണയോട്ടത്തിനിടെ മോണോ റെയിൽ ട്രെയിൻ പാളം തെറ്റി ബീമിലിടിച്ച് മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. വഡാല ഡിപ്പോയിൽ നടന്ന അപകടത്തിൽ ട്രെയിൻ ക്യാപ്റ്റൻ ഉൾപ്പടെയുള്ളവർക്കാണ് പരിക്കേറ്റത്. പരീക്ഷണ ഓട്ടമായതിനാൽ ട്രെയിനിൽ യാത്രക്കാരില്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി.

അപകടസമയത്ത് ട്രെയിൻ ക്യാപ്റ്റനും എൻജിനീയറും അടക്കം ആറുപേരാണ് ട്രെയിനിലുണ്ടായിരുന്നതെന്ന് മോണോറെയിൽ സ്റ്റാഫ് യൂണിയൻ അറിയിച്ചു. പരിക്കേറ്റവരെ കാറിലാണ് ആശുപത്രിയിൽ എത്തിച്ചത്. പുതിയതായി നിർമിച്ച മോണോറെയിൽ റേക്കിന്റെ പരീക്ഷണയോട്ടം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രെയിനിന്റെ ആദ്യ കോച്ചാണ് പാളംതെറ്റി ബീമിലിടിച്ചത്.

തുടർന്ന് വശത്തേക്ക് നീങ്ങി രണ്ട് തൂണുകൾക്കിടയിൽ കുടുങ്ങിപ്പോവുകയായിരുന്നു. അപകടത്തിൽ റേക്കിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പിന്നീട് ക്രെയിനിന്റെ സഹായത്തോടെയാണ് അപകടത്തിൽപ്പെട്ട ട്രെയിൻ ട്രാക്കിൽ നിന്ന് നീക്കിയത്. നവീകരണ പ്രവൃത്തികൾ കാരണം സെപ്റ്റംബർ 20 മുതൽ മുംബൈ മോണോറെയിൽ ട്രെയിൻ സർവീസ് നിർത്തി വെച്ചിരിക്കുകയായിരുന്നു. പതിവായി നടത്തുന്ന സിഗ്‌നലിങ് ട്രയലിനിടെയാണ് അപകടമുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *