ദുരൂഹത വർധിപ്പിച്ച് പുതിയ റിപ്പോർട്ട്; ടേക്ക് ഓഫ് സമയത്ത് സംഭവിച്ചതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത്

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചുവെന്ന് കണ്ടെത്തിയതായാണ് പുതിയ റിപ്പോർട്ട്. വിമാനത്തിന്റെ പിൻഭാ​ഗത്ത് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വൈദ്യുതി തകരാർ മൂലമുള്ള തീപിടിത്തത്തിലാണോ പിൻഭാഗത്തെ ചില യന്ത്രഭാഗങ്ങൾ കത്തിയതെന്ന സംശയവും ഉയരുന്നുണ്ട്.

ഹോസ്റ്റൽ കെട്ടിടത്തിൽ ഇടിച്ച് നിന്ന പിൻഭാഗത്തെ ചില യന്ത്ര ഭാഗങ്ങളിൽ മാത്രമാണ് തീപിടിത്തം ഉണ്ടായിരിക്കുന്നതെന്നാണ് കണ്ടെത്തൽ. പിൻഭാ​ഗത്തെ ബ്ലാക് ബോക്സ് പൂർണ്ണമായും കത്തിനശിച്ചിരുന്നു. എന്നാൽ വിമാനത്തിന്റെ പിന്നിൽ നിന്നും കണ്ടെടുത്ത എയർഹോസ്റ്റസിന്റെ കത്തിക്കരിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ട്. അതിനാൽ തന്നെ വേ​ഗത്തിൽ തിരിച്ചറിയാനും സാധിച്ചതായി റിപ്പോർട്ടുണ്ട്.

വിമാനത്തിൻ്റെ ട്രാൻസ് ഡ്യൂസറിൽ അറ്റകുറ്റപണികൾ നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഇതിന് തെളിവും ലഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ മുഴുവൻ വൈദ്യുത സംവിധാനത്തെയും ബാധിക്കുന്ന ഒന്നാണ് ട്രാൻസ് ഡ്യൂസറിലെ തകരാർ. വിമാനം ലണ്ടനിലേക്ക് പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ട്രാൻസ് ഡ്യൂസറിലെ തകരാർ പരിഹരിച്ചത്. അന്നേ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടേകാലിന് എയർക്രാഫ്റ്റ് മെയിൻ്റനൻസ് എഞ്ചിനിയർ അറ്റകുറ്റ പണി നടത്തിയതായി ടെക്നിക്കൽ ലോഗ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ജൂൺ 12-ന് അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് യാത്രക്കാരടക്കം 260 പേരാണ് കൊല്ലപ്പെട്ടത്. രണ്ട് പൈലറ്റുമാരും 10 ക്യാബിൻ ക്രൂ അംഗങ്ങളുമടക്കം 242 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളൊഴികെ എല്ലാവരും മരിച്ചു. വിമാനം തകർന്നുവീണ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്നവരും മരിച്ചവരിൽ ഉൾപ്പെടുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *