ഒറ്റപ്പാലം ലക്കിടിയില്‍ സ്‌കൂട്ടറിനു പിന്നിൽ ടോറസ് ലോറിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. തിരുവില്വാമല കണിയാര്‍ക്കോട് സ്വദേശി ശരണ്യ, മകള്‍ ആദിശ്രീ(5) എന്നിവരാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധു മോഹന്‍ദാസിന് ഗുരുതരമായി പരുക്കേറ്റു.
ലക്കിടി ഭാഗത്തേക്ക് ഒരേ ദിശയില്‍ വരികയായിരുന്ന സ്‌കൂട്ടറിനു പിന്നിൽ ടിപ്പര്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇരുവരും അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു എന്നാണ് വിവരം.
തിരുവില്വാമലയിലെ വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്ക് പോകുകയായിരുന്നു ശരണ്യയും മകളും. ഇവരെ ഉടന്‍ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
You May Also Like
യുഡിഎഫിന് ന്യൂനപക്ഷ-ഭൂരീപക്ഷ വർഗീയതകൾ നൽകിയ വിജയം; നിലമ്പൂർ ഫലം കേരള രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും എംവി ഗോവിന്ദൻ
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



സർക്കാരിന്റെ ഇന്നത്തെ പ്രഖ്യാപനങ്ങൾ വെറും തട്ടിപ്പാണെന്ന് രമേശ് ചെന്നിത്തല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.