കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം ; അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാർ അറസ്റ്റിൽ

കൊടുങ്ങല്ലൂരിൽ കൊലക്കേസ് പ്രതിയായ ആർഎസ്എസ് പ്രവർത്തകനെ ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം മുറിച്ച കേസിൽ അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാർ അറസ്റ്റിൽ. എറണാകുളം കൂനംമാവ് ഇവാഞ്ചലോ ആശ്രമം നടത്തിപ്പുകാരനായ അമൽ, സഹായികളായ നിതിൻ,ആരോമൽ എന്നിവരാണ് പിടിയിലായത്. ആലപ്പുഴ തുറവൂർ സ്വദേശി സുദർശനാണ് ക്രൂരമായ മർദ്ദനമേറ്റത്.

ആശ്രമത്തിലെ സഹ അന്തേവാസിയുടെ  ക്രൂരമായ പീഡനത്തിലാണ് സുദർശനന് ​ഗുരുതരമായി പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റിട്ടും ചികിത്സ നൽകാൻ പോലും തയ്യാറാകാതെ ആശ്രമം നടത്തിപ്പുകാർ ഇയാളെ റോഡിൽ  ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

എസ് ഡി പി ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കഴിഞ്ഞ ദിവസം സുദർശന്റെ അനുജൻ മുരുകൻ ആരോപിച്ചിരുന്നു. ചേർത്തല മുനീർ വധക്കേസിലെ പ്രതിയാണ് സുദർശനും സഹോദരനും. സുദർശനന് നേരിടേണ്ടി വന്നത് മനുഷ്യത്വരഹിതമായ പീഡനമാണെന്നും മുരുകൻ പറഞ്ഞിരുന്നു.

സുദർശനന്റെ ജനനേന്ദ്രിയത്തിൽ മുറിവേറ്റതായും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും പരിശോ ധനയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരില്‍ നഗ്നനായ നിലയില്‍ റോഡരികിൽ നിന്നാണ് സുദര്‍ശനെ കണ്ടെത്തിയത്. നിലവിൽ തൃശൂര്‍ മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ് ഇയാൾ.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *