ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച് രാഷ്ട്രപതി. പിഎസ് ശ്രീധരൻ പിള്ളയെ മാറ്റി. അശോക് ഗജപതി രാജുവാണ് പുതിയ ഗവർണർ. 2014 മുതൽ 2018 വരെ നരേന്ദ്ര മോദി സർക്കാറിൽ വ്യോമയാന മന്ത്രിയായിയായിരുന്നു അശോക് ഗജപതി രാജു. മൂന്ന് സ്ഥലങ്ങളിലെ ഗവർണർമാർക്ക് മാറ്റമുണ്ട്.
ഗോവയെ കൂടാതെ ഹരിയാനയിലും ലഡാക്കിലും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. ഹാഷിം കുമാര്‍ ഗോഷാണ് ഹരിയാന ഗവര്‍ണര്‍, കവീന്ദര്‍ ഗുപ്തയാണ് ലഡാക്ക് ലഫ്റ്റന്റ് ഗവര്‍ണര്‍. പിഎസ് ശ്രീധരന്‍പിള്ളക്ക് പുതിയ ചുമതലയില്ല.
ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തിന്റെ ലഫ്റ്റനന്റ് ഗവർണർ ബിഡി മിശ്ര രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്. പാർട്ടി തനിക്ക് നൽകാവുന്ന പദവികൾ എല്ലാം നൽകിയെന്ന് സ്ഥാനമാറ്റത്തിന് പിന്നാലെ ശ്രീധരൻപിള്ള പ്രതികരിച്ചു. താൻ തൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ മിസോറാം ഗവർണറായിരുന്ന ശ്രീധരൻപിള്ള 2021 ജൂലൈയിലാണ് ഗോവ ഗവർണറായത്.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.