എൻഎസ് പൂർണിമ
നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് അനന്തു എന്ന വിദ്യാർത്ഥി മരിച്ചത് രാഷ്ട്രീയ ആധമാക്കുകയാണ് മുന്നണികൾ. ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ഇത്തരം ഒരു നീക്കം. എന്നാൽ ഇത്തരം മരണങ്ങൾ നിലമ്പൂരിൽ ആദ്യമല്ല എന്ന് ചൂണ്ടിക്കാട്ടുകയാണ് ജനങ്ങൾ. ഇപ്പോൾ രാഷ്ട്രീയക്കാർ പൊഴിക്കുന്നത് മുതലക്കണ്ണീരാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതിവേലിയിൽനിന്ന് ഷോക്കേറ്റ് കഴിഞ്ഞ വർഷം ഡിസംബറിലും ഒരാൾ മരിച്ചിരുന്നു. തെങ്ങുകയറ്റത്തൊഴിലാളിയായ കാരക്കോട് പുത്തിരിപ്പാടം പുത്തൻവീട്ടിൽ രാമകൃഷ്ണനാണ് മരിച്ചത്. എന്നാൽ ആ പ്രദേശത്തുള്ളവരല്ലാതെ ആരും ഈ സംഭവം കാര്യമായെടുത്തില്ല. ഒരു രാഷ്ട്രീയനേതാക്കളും അദ്ദേഹത്തിന്റെ വീട്ടിൽ വന്നില്ല. ഡിസംബർ 11നാണ് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട രാമകൃഷ്ണൻ മരിച്ചത്.
രാവിലെ എട്ടോടെ ജോലി തേടി പോകുന്നതിനിടയിലാണ് തോട്ടത്തിനു ചുറ്റുമുള്ള വേലിയിൽനിന്ന് ഷോക്കേറ്റ് രാമകൃഷ്ണൻ മരിക്കുന്നത്. ഭാര്യയും മൂന്ന് മക്കളും വൃദ്ധയായ അമ്മയുമുണ്ട് ഇയാൾക്ക്. ജീവിതം പ്രതിസന്ധിയിലായതോടെ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കെഎസ്ഇബിക്കും വനം വകുപ്പിനും അമ്മയും ഭാര്യയും പരാതി നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയനേതാക്കളെല്ലാം സ്ഥലത്തുള്ളതുകൊണ്ടും സംഭവം വലിയ വാർത്തയായതുകൊണ്ടും അനന്തുവിന് അന്ത്യോപചാരമർപ്പിക്കാൻ നേതാക്കളും ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളും എത്തിയിരുന്നു. മാധ്യമങ്ങളും ഇപ്പോൾ ഇതൊരു മഹാസംഭവമായാണ് റിപ്പോർട്ട് ചെയ്യുന്നത്. മുമ്പ് ഇത്തരം സംഭവങ്ങൾ ഉണ്ടായപ്പോൾ നിങ്ങൾ എവിടെപ്പോയി എന്നാണ് നാട്ടുകാർ മാധ്യമങ്ങളോടും ചോദിക്കുന്നത്.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മന്ത്രി മുഹമ്മദ് റിയാസ്, പിബി അംഗം അംഗം എ വിജയരാഘവൻ, മുൻ മന്ത്രി കെകെ ഷൈലജ, എംപിമാരായ അടൂർ പ്രകാശ്, വികെ ശ്രീകണ്ഠൻ, കെ രാധാകൃഷ്ണൻ എംപ, എപി അനിൽകുമാർ എംഎൽഎ, സ്ഥാനാർത്ഥികളായ ആര്യാടൻ ഷൗക്കത്ത്, എം സ്വരാജ്, പിവി അൻവർ, മോഹൻ ജോർജ് എന്നിവർ അനന്തുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.


കേരള രാഷ്ട്രീയത്തിൽ കൈവയ്ക്കാൻ മമത; അൻവറിനായി സർവ്വ സജ്ജീകരണമൊരുക്കി ദീദി; തീരുമാനം ഇനി…?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.