പാലക്കാട് പല്ലശ്ശന സ്വദേശിനിയായ ഒമ്പത് വയസ്സുകാരി വിനോദിനിയുടെ വലത് കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ കുടുംബം പോലീസില്‍ പരാതി നല്കി. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവ് ഉണ്ടായെന്ന ആരോപണത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് കെജിഎംഒഎയും ആശുപത്രി അധികൃതരും പറഞ്ഞത്. എന്നാല്‍ കുടുംബം ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. കുട്ടിയുടെ വലതു കൈ മുറിച്ച സംഭവത്തില്‍ ജില്ലാ ആശുപത്രിയ്ക്ക് ഗുരുതര വീഴ്ച പറ്റിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. ചികിത്സാ പിഴവ് വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകളും ലഭിച്ചിരുന്നു.
കുട്ടിയുടെ മുറിവ് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയില്ല, ആന്റിബയോട്ടിക് മരുന്നുകള്‍ എഴുതിയില്ല, വേദന ഉണ്ടായിട്ടും ഇന്ഫെക്ഷന് പരിശോധന നടത്തിയില്ലെന്നും മെഡിക്കല്‍ രേഖകളില്‍ വ്യക്തമായിരുന്നു. കളിക്കുന്നതിനിടെ വീണാണ് വിനോദിനിയുടെ വലതു കൈക്ക് പരുക്കേറ്റത്. കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
ആരാണ് ശരിക്കും കാലൻ; ദേഹോപദ്രവം കൂടുമ്പോൾ ഈ കാലൻ തുലഞ്ഞ് പോട്ടെ എന്ന് പറയുന്ന ഭാര്യമാർ കൂടുതലുളള നാടാണ് കേരളം; ഇത്തരത്തിൽ ഒരു കാലൻ മന്ത്രിയായ നാടും



പി.എം ശ്രീ പദ്ധതി ; മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് ബിനോയ് വിശ്വം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.