പി.എം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിനെതിരെ പ്രതികരണവുമായി ബിനോയ് വിശ്വം. ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞത്. പറയേണ്ടതെല്ലാം ഇന്നലെ പറഞ്ഞു. മുന്നണിയിൽ തുടരുന്ന കാര്യം കമ്മിറ്റി തീരുമാനിക്കും. അത് കഴിഞ്ഞ് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
കടുത്ത നിലപാടിലേക്ക് സിപിഐ കടക്കുമെന്നാണ് സൂചന. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ ആലോചനയുള്ളതായാണ് വിവരം. പുറത്തുനിന്ന് പിന്തുണ നൽകിയാൽ മതിയെന്ന നിലപാടിലാണ് നേതാക്കൾ . സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ഇന്ന് നടക്കുന്ന സിപിഐ സെക്രട്ടറിയേറ്റ് യോഗം നിർണായകമാകും. സെക്രട്ടറിയേറ്റ് യോഗത്തിന് മുമ്പ് എം.വി ഗോവിന്ദൻ ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച്ച നടത്തും.
ഈ പദ്ധതിയുടെ ഭാഗമാകരുതെന്ന ആവശ്യവുമായി മൂന്നുതവണ മന്ത്രിസഭയിലും, പരസ്യമായി മാധ്യമങ്ങളിലൂടെയും സി.പി.ഐ രംഗത്തെത്തിയിരുന്നു. പി.എം ശ്രീയുടെ ഭാഗമാകുമെന്ന് വിദ്യാഭ്യാസമന്ത്രി നിലപാടെടുത്തപ്പോഴും എതിര്‍പ്പ് കടുപ്പിച്ച് പരസ്യമായി തന്നെ സി.പി.ഐയും നിലപാടെടുത്തിരുന്നു. എന്നാല്‍, ഇടതുമുന്നണിയിലെ രണ്ടാംകക്ഷിയുടെ എതിര്‍പ്പിന് ഒരുവിലയും കല്പിക്കാതെ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത് സി.പി.ഐക്ക് കനത്ത തിരിച്ചടിയായി മാറി.
ചെന്നൈയിൽ ലഹരിവസ്തുക്കളുമായി മലയാളി യുവനടി ഉൾപ്പെടെ 8 പേർ പിടിയിൽ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.