‘നിർമ്മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഗവർണർ പാലമായിട്ടില്ല’; മുഖ്യമന്ത്രി

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായുള്ള കേരള ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ഗവർണർ പാലമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധനമന്ത്രിയുമായുള്ള ബ്രേക്ഫാസ്റ്റ് മീറ്റിങ്ങിലേക്ക് ഗവർണറെ താനാണ് ക്ഷണിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ എന്താണ് ചർച്ച ചെയ്തതെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയണമെന്ന രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഈ മാസം 10 ന് ഡൽഹിയിലെ കേരള ഹൗസിലായിരുന്നു ധനമന്ത്രി നിർമലാ സീതാരാമനുമായുള്ള മുഖ്യമന്ത്രിയുടെ ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്ങ്. ഗവർണർ രാജേന്ദ്ര അർലേക്കറും മീറ്റിങ്ങിൽ പങ്കെടുത്തിരുന്നു. പാർട്ടി യോഗത്തിന് ഡൽഹിക്ക് തിരിച്ച താനും ഗവർണറും ഒരേ വിമാനത്തിലാണ് പോയത്. എംപിമാർക്ക് ഗവർണർ ഒരുക്കിയ വിരുന്നിൽ തന്നെയും ക്ഷണിച്ചു. അപ്പോൾ ധനമന്ത്രിയുടെ ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗിലേക്ക് ഗവർണറെ താനും ക്ഷണിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *