ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണറും മുന്‍ പ്രസിഡന്റുമായ എന്‍.വാസു ഉൾപ്പെടെ മൂന്ന് പേരുടെ ജാമ്യഹർജി തള്ളി. കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ട കേസില്ലാണ് വാസുവിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയത്. ദേവസ്വം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ് ബൈജു എന്നിവരുടെ ജാമ്യാപേക്ഷയും ഇക്കൂട്ടത്തിൽ ഹൈക്കോടതി തള്ളി.
മൂന്നുപേരുടെയും ജാമ്യ ഹര്‍ജികള്‍ തള്ളുന്നതായി ജസ്റ്റിസ് എ.ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. കേസില്‍ നേരിട്ട് ബന്ധമുള്ളവരാണ് മൂന്നു പ്രതികളുമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുമെന്നും അന്വേഷണ സംഘം വാദിച്ചു. എസ്‌ഐടിയുടെ വാദം അംഗീകരിച്ചാണ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയത്.
മാസപ്പടി കേസില്‍ നിര്‍ണ്ണായ നീക്കം നടത്തി ഇഡി; വീണ കേന്ദ്ര ഏജന്‍സിയുടെ നിരീക്ഷണ വലയത്തില്‍



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.