വയനാട്ടിൽ ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്ന് വിശദീകരിച്ചിരിക്കുന്നത്. നോ ഗോൺ സോണിലേക്ക് ആളുകൾ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുമ്പ് ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രമായിരുന്ന പുഞ്ചിരിമട്ടത്തോ വനമേഖലയിലോ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയിരിക്കിക്കുന്നത്. നേരത്തേ ഉണ്ടായ ഉരുൾപൊട്ടലിൻ്റെ അവശിഷ്ടങ്ങൾ ആണ് ഒഴുകി വരുന്നത്ത്. അന്ന് ഇളക്കിയിരുന്ന മണ്ണും ഒഴുകിയെത്തുന്നതായിട്ടുമാണ് വിശദീകരണം.
ഇന്നലെ രാത്രി മുതൽ മുണ്ടക്കൈ- ചൂരൽമല മേഖലയിൽ ശക്തമായ മഴതുടരുകയാണ്. ബെയ്ലി പാലത്തിന് സമീപത്തിലടക്കം പുഴയിൽ വലിയ കുത്തൊഴുക്കാണ് അനുഭവപ്പെട്ടത്. ചളി വെള്ളമാണ് കുതിച്ച് പായുന്നതിനാൽ കടുത്ത ആശങ്കയാണ് പ്രദേശവാസികൾക്ക് ഉണ്ടായിരുന്നത്. മുണ്ടക്കൈയിൽ നിന്നും വലിയ ശബ്ദം കേട്ടതായും നാട്ടുകാർ പറഞ്ഞിരുന്നു.
KEAM പുതിയ ഫലം: ഒന്നാം റാങ്കിനടക്കം മാറ്റം; ആദ്യ നൂറിൽ നിന്നും 22 കേരള സിലബസുകാർ പുറത്ത്
പുഴയിൽ നിന്ന് വലിയ കല്ലുകളും പാറകളും നീക്കുന്ന പ്രവർത്തി നടക്കുന്നുണ്ട്. ഇവ അടിഞ്ഞ് കൂടിയതാണ് പുഴയിൽ ചെളിയും വെള്ളവും കൂടാൻ കാരണമെന്നാണ് കളക്ടർ റവന്യു വകുപ്പിനെ അറിയിച്ചിരിക്കുന്നത്.


80ലേറെ ഭീകരരെ വധിച്ചഓപ്പറേഷൻ സിന്ദൂർ ആദ്യഘട്ട തിരിച്ചടി മാത്രം; അവധിയിലുള്ള എല്ലാ അർധസൈനികരും ഉടൻ തിരിച്ചെത്താൻ ഉത്തരവ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.