സിനിമയുടെ പുതിയ സർപ്രൈസുകളെല്ലാം ഓരോന്നായി ലോക ടീം പുറത്ത് വിട്ട് കൊണ്ടിരിക്കുകയായാണ്. സിനിമയിലെ മൂത്തോൻ മമ്മൂട്ടിയാണ് എന്നായിരുന്നു ആദ്യത്തെ വെളിപ്പെടുത്തൽ. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിലായിരുന്നു ലോക ടീം ഈ വെളിപ്പെടുത്തൽ നടത്തിയത്. അത് ചിത്രത്തിന്റെ ഏറ്റവും വലിയ സസ്പെൻസുകളിൽ ഒന്നായി മാറിയിരുന്നു.
ഇപ്പോൾ ഇതാ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഒടിയന്റെയും ചാത്തന്റെയും ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്തു വന്നിരിക്കുകയാണ്. ഒടിയൻ ആയാണ് ദുൽഖർ എത്തുന്നത് എന്നാണ് വിവരം . ചാർലി എന്നാണ് ദുൽഖറിന്റെ കഥാപാത്രത്തിന്റെ പേര്. ചാത്തനായി മൈക്കിളെന്ന പേരിലാണ് ചിത്രത്തിൽ ടൊവിനോയെത്തുന്നത്. ചാർലി- ഒടിയൻ ഫ്രം ദ വേൾഡ് ഓഫ് ലോക, മൈക്കിൾ- ചാത്തൻ ഫ്രം ദ വേൾഡ് ഓഫ് ലോക എന്ന ക്യാപ്ഷനോടെയാണ് ഇരുവരുടെയും ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത് .
ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രമായി കല്യാണി പ്രിയദർശൻ മികച്ച അഭിനയമാണ് ‘ലോക’യിൽ കാഴ്ചവെച്ചത്. നസ്ലിൻ, സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ചിത്രം അടുത്തിടെ 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു. 13 ദിവസം കൊണ്ടാണ് ‘ലോക’ 200 കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ആഴ്ചതന്നെ 100 കോടി ക്ലബിൽ ചിത്രം ഇടം പിടിച്ചിരുന്നു.



സംസ്ഥാന ചലച്ചിത്ര അവാർഡ് ; മികച്ച നടൻ മമ്മൂട്ടി, ഷംല ഹംസ മികച്ച നടി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.