ശബരിമല സ്വർണക്കൊള്ള കേസിൽ തൻ്റെ നേതൃത്വത്തിലുള്ള ബോർഡിനെയും ഉദ്യോഗസ്ഥരെയും കുടുക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. തൻ്റെ ഭരണകാലത്ത് സ്വർണപ്പാളികള്‍ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും, ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ലെന്നുമാണ് പി.എസ് പ്രശാന്ത് പറയുന്നത്.
“പണിക്ക് ശേഷം സ്വർണപ്പാളികളുടെ ഭാരം കൂടുകയാണ് ചെയ്തത്. ഇതിൽ ദേവസ്വം ബോർഡിന് ഒരു നഷ്ടവും സംഭവിച്ചിട്ടില്ല. മാത്രവുമല്ല സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശമല്ല കൊടുത്തയച്ചത്, മറിച്ച് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയത്. എന്നാൽ, സ്പെഷ്യൽ കമ്മീഷണറെ മുൻകൂട്ടി അറിയിക്കുന്നതിൽ പിഴവുണ്ടായിരുന്നു. അതിന് ഹൈക്കോടതിയിൽ മാപ്പു പറയുകയും ചെയ്തു. അയ്യപ്പ സംഗമത്തിന് ഉണ്ണികൃഷ്ണൻ പോറ്റിയെ ക്ഷണിച്ചിരുന്നില്ല. അതിന്റെ വൈരാഗ്യത്തിൽ നടത്തിയ വെളിപ്പെടുത്തലാണ് പോറ്റിക്ക് കുരുക്കായത്”, പ്രശാന്ത് പറഞ്ഞു.



തന്ത്രിയുടെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തി
പി.എം ശ്രീ പദ്ധതി പുനഃപരിശോധിക്കാൻ ഉപസമിതി ; തുടർനടപടികൾ നിർത്തിവെക്കാൻ തീരുമാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.