ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ എസ്‌ഐടി പരിശോധന നടത്തി. ചെങ്ങന്നൂര്‍ മുണ്ടന്‍കാവിലെ വീട്ടിലായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് ഉള്ള സാമ്പത്തിക ബന്ധത്തിന്റെ വിവരങ്ങളാണ് എസ്.ഐ.ടി പരിശോധിക്കുന്നത്.
തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ ഇന്ന് ബിജെപി നേതാക്കള്‍ എത്തിയിരുന്നു. ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ഉള്‍പ്പെടെയുള്ള നേതാക്കളാണ് ഇന്ന് തന്ത്രിയുടെ വീട്ടില്‍ എത്തിയത്. ചെങ്ങന്നൂരിലുള്ള കണ്ഠര് രാജീവരുടെ വീട്ടിലാണ് ബിജെപി നേതാക്കള്‍ എത്തിയത്. കുടുംബാംഗങ്ങളുമായി അടച്ചിട്ട മുറിയില്‍ നേതാക്കള്‍ സംസാരിച്ചു. ഇന്നലെ തന്ത്രിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. നിലവില്‍ റിമാന്‍ഡിലാണ് തന്ത്രി കണ്ഠര് രാജീവര്‍.
പ്രത്യേക അന്വേഷണസംഘം (SIT) വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ നടത്തിയ ദീര്‍ഘനേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് കണ്ഠരര് രാജീവരാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മൊഴി നല്‍കിയിരുന്നു. ഇത് കേസിലെ നിര്‍ണായക വഴിത്തിരിവായി.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.