തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 102 കുപ്പി അനധികൃത മദ്യം പിടികൂടി. ഇടുവ സ്വദേശി ഷിബുവിൻ്റെ വീട്ടിൽ നിന്നാണ് എക്സൈസ് മദ്യം പിടിച്ചത്. വീടിന് സമീപത്തെ സ്റ്റെയർകേസിന് അടിയിലായി രഹസ്യ അറ ഉണ്ടാക്കി അതിനുള്ളിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്.
Also Read
പൊലീസ് യൂണിഫോമിൽ ബ്ലാക്ക്മെയിലും തട്ടിക്കൊണ്ടുപോകലും; തിരുവനന്തപുരത്ത് ക്രമിനൽ സംഘം പിടിയിൽ
പൊലീസ് യൂണിഫോമിൽ ബ്ലാക്ക്മെയിലും തട്ടിക്കൊണ്ടുപോകലും; തിരുവനന്തപുരത്ത് ക്രമിനൽ സംഘം പിടിയിൽ
സാധാരണ പരിശോധനയ്ക്ക് എത്തിയാൽ കണ്ടെത്താൻ കഴിയാത്ത രീതിയിലായിരുന്നു അറയുടെ നിർമ്മാണം. ഷിബു അനധികൃത മദ്യവിൽപ്പന നടത്തുന്നതായി നെയ്യാറ്റിൻകര എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഓണക്കച്ചവടത്തിനായാണ് ഷിബു മദ്യം ശേഖരിച്ച് സൂക്ഷിച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
യൂണിവേഴ്സി കോളേജ് ഹോസ്റ്റലിലും കഞ്ചാവ്; പരിശോധന ഇതുവരെ പോലീസും എക്സൈസും കയറാൻ ഭയന്നിരുന്ന സ്ഥലത്ത് നിന്നും



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.