രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ മന്ത്രി പി പ്രസാദിന്റെ ആലപ്പുഴ നൂറനാട് ചാരുംടിലെ വസതിയിലേക്ക് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. പിന്നാലെ ബിജെപി-സിപിഐ പ്രവർത്തകർ തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇത് സംഘർഷത്തിന് വഴിവെച്ചു. പ്രതിഷേധക്കാർ ഭാരതാംബയുടെ ചിത്രം വീടിന് മുന്നിൽവെച്ചതാണ് ഇരുകൂട്ടരും തമ്മിലുള്ള സംഘർഷത്തിന് കാരണമായത്.
ശനിയാഴ്ച രാവിലെ ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാരുംമൂട്ടിലെ പ്രസാദിന്റെ വസതിയിലേക്കാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തുന്നുണ്ടെന്ന് മനസ്സിലാക്കി സിപിഐ പ്രവർത്തകരും അവിടെ ക്യാമ്പ് ചെയ്തു.
പ്രതിഷേധക്കാർ ഭാരതാംബയുടെ ചിത്രം വെച്ച് പുഷ്പങ്ങൾ സമർപ്പിക്കാനൊരുങ്ങിയത് സംഘർഷത്തിലേക്ക് വഴിമാറി. പോലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി. അരമണിക്കൂറോളം പ്രദേശത്ത് സംഘർഷം നിലനിന്നു.
ലോറിയിൽ നിന്നിറക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറിനടിയിൽ പെട്ട് ഷോറൂം ജീവനക്കാരൻ മരിച്ചു
ഇന്നലെ ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി. പ്രസാദിന്റെ ചേർത്തലയിലെ ഔദ്യോഗിക വസതിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മന്ത്രിയുടെ ഓഫീസിന് സമീപത്തുവെച്ച് പോലീസ് അത് തടയുകയും ചെയ്തു. തുടർന്ന് ബിജെപി പ്രവർത്തകർ അവിടെ കസേരയിട്ട് ഭാരതാംബയുടെ ചിത്രംവെച്ച് പുഷ്പാർച്ച നടത്തുകയും ചെയ്തിരുന്നു.


പമ്പാനദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.