ഓപ്പറേഷൻ സിന്ദൂറിന് ശേഷം വെടിനിർത്തലിനായി ഇന്ത്യയോട് പാകിസ്താൻ അഭ്യർത്ഥിക്കുയായിരുന്നുവെന്ന് വ്യക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദർ. പാകിസ്താനിലെ സുപ്രധാന വ്യോമതാവളങ്ങൾക്കുനേരെ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. പിന്നാലെ വെടിനിർത്തലിനായി ഇന്ത്യയോട് അഭ്യർത്ഥിക്കാൻ പാകിസ്താൻ നിർബന്ധിതരാകുക ആയിരുന്നുവെന്ന് ദർ ഒരു ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തി.
ഇന്ത്യ – പാകിസ്താൻ വെടിനിർത്തലിന് കാരണക്കാരൻ താനാണെന്ന് കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് വീണ്ടും ആവർത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കയുടെ മധ്യസ്ഥതയിലല്ല വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടതെന്ന് ട്രംപിനെ അറിയിച്ചിരുന്നു. ഇതാന് പിന്നാലെയാണ് അവകാശവാദം ആവർത്തിച്ച് ട്രംപ് രംഗത്തെത്തിയത്. എന്നാൽ ആ വാദത്തെ പൊളിക്കുന്നതാണ് പാക് ഉപപ്രധാനമന്ത്രിയുടെ തുറന്ന് പറച്ചിൽ.
ഇന്ത്യ നടത്തിയ ഓപ്പറേഷനിൽ റാവൽപിണ്ടിയിലേയും പഞ്ചാബ് പ്രവിശ്യയിലേയും രണ്ട് വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചു. ഈ ഘട്ടത്തിൽ മധ്യസ്ഥതയ്ക്കായി സഹായംതേടി യുഎസിനേയും സൗദി അറേബ്യയേയും സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാളവും പഞ്ചാബ് പ്രവിശ്യയിലെ പിഎഎഫ് ബേസ് റഫീഖി എന്നറിയിപ്പെടുന്ന ഷോർകോട്ട് വ്യോമതാവളവും ഇന്ത്യ ആക്രമിച്ചുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
വീരപ്പൻ ജീവിച്ചിരുന്നെങ്കിൽ…..! ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല
“പുലർച്ചെ 2.30-ന് ഇന്ത്യ മിസൈൽ ആക്രമണം നടത്തി. നൂർ ഖാൻ വ്യോമതാവളവും ഷോർകോട്ട് വ്യോമതാവളവും അവർ ആക്രമിച്ചു. 45 മിനിറ്റിനുള്ളിൽ സൗദി രാജകുമാരൻ ഫൈസൽ എന്നെ വിളിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള സംഭാഷണത്തെക്കുറിച്ച് അറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ച് വെടിനിർത്തലിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, നിങ്ങൾ തയ്യാറാകുമോ എന്ന് ചോദിച്ചു. തയ്യാറാണെന്ന് ഞാൻ പറഞ്ഞു. പിന്നീട് അദ്ദേഹം എന്നെ തിരികെ വിളിച്ചു, എസ്, ജയ് ശങ്കറുമായി സംസാരിച്ച് ഇക്കാര്യം അറിയിച്ചുവെന്ന് പറഞ്ഞു” – ഇസ്ഹാഖ് ദർ ചാനൽ അഭിമുഖത്തിൽ പറഞ്ഞു.


തീവ്ര വോട്ടർ പട്ടികാ പരിഷ്കരണത്തിനെതിരെ ഡി.എം.കെ സുപ്രീം കോടതിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.