ന്യൂഡൽഹി∙ ഒളിക്ക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി അശ്ലീല വിഡിയോകൾ നിർമിച്ച പൈലറ്റ് അറസ്റ്റിൽ. സ്വകാര്യ വിമാനക്കമ്പനിയിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശിയായ മോഹിത് പ്രിയദർശിയെ (31) ആണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. കോൾ സെന്ററിൽ ജോലി ചെയ്യുന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മാർക്കറ്റിലൂടെ പോകുമ്പോൾ ഒരാൾ തീരെ
വലുപ്പം കുറഞ്ഞ രഹസ്യ ക്യാമറ ഉപയോഗിച്ച് തന്റെ ദൃശ്യങ്ങൾ പകർത്തുന്നതു ശ്രദ്ധയിൽപ്പെട്ടെന്നാണു യുവതി പരാതിയിൽ പറഞ്ഞത്. തുടർന്നാണ് കിഷൻഗഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മോഹിതിനെ തിരിച്ചറിഞ്ഞത്.
ഇയാളുടെ മൊബൈൽ ഫോണിൽനിന്ന് 74 വിഡിയോകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സിഗരറ്റ് ലൈറ്ററിന്റെ ആകൃതിയിലുള്ള ഒരു ചെറിയ ഒളിക്ക്യമാറയും ഇയാളിൽനിന്നു കണ്ടെടുത്തു. തിരക്കേറിയ പ്രദേശങ്ങളിൽ എത്തി കാൽവിരലുകൾക്കിടയിൽ ക്യാമറ ഘടിപ്പിച്ചാണ് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ മോഹിത് പറഞ്ഞു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



ഒഡിഷയിൽ ഭാര്യയെയും, ഭാര്യമാതാവിനെയും കൊന്ന് കുഴിച്ച്മൂടിയ യുവാവ് അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.