ഇറാനെതിരായ അമേരിക്കൻ. ആക്രമണത്തെ അപലപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുഎസ് ആക്രമണം അടിസ്ഥാനരഹിതമാണെന്ന് മോസ്കോയിൽ നടന്ന ചർച്ചയിൽ പുടിൻ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് ആരാഗ്ചിയോട് പറഞ്ഞു. ഇറാനിയൻ ജനതയെ സഹായിക്കാൻ റഷ്യ തയ്യാറാണെന്നും പുടിൻ അറിയിച്ചു. പ്രകോപനമില്ലാതെയാണ് അമേരിക്ക ആക്രമിച്ചത്. അത് ഒരിക്കലും ന്യായീകരിക്കാനാവില്ലന്നും പുടിൻ പറഞ്ഞു.
ഇറാനെതിരായ യുഎസ് ആക്രമണങ്ങളെ അപലപിച്ചതിന് റഷ്യൻ പ്രസിഡൻ്റിനോട് ആരാഗ്ചി നന്ദി പറഞ്ഞു. എന്നാൽ സഹായിക്കാൻ റഷ്യ തയ്യാറാണെന്ന് പറയുമ്പോഴും അത് ഏത് തരത്തിലുള്ളതാണെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല. മിഡിൽ ഈസ്റ്റിലെ റഷ്യയുടെ പ്രധാന സഖ്യകക്ഷിയാണ് ഇറാൻ. അമേരിക്ക അവരുടെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയപ്പോഴും സഖ്യക്ഷിയുടെ പിന്നിൽ ഇതുവരെ ശക്തമായി നിലയുറപ്പിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.
എന്നാൽ എന്താണ് പുടിൻ – അരഗാചി ചർച്ചയിൽ പ്രധാന വിഷയമായത് എന്നതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. റഷ്യയുടെ പിന്തുണ ഉണ്ടെന്ന് മാത്രമാണ് അരഗാചിയും വ്യക്തമാക്കിയിരിക്കുന്നത്. യുഎസ് ആക്രമണങ്ങളെ പുടിൻ ഒറ്റപ്പെടുത്താതെ വിശദമായി ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസ്സിന് തീപിടിച്ചു ; 20 മരണം
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസ് ആക്രമണം സംഘർഷത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർധിപ്പിക്കുകയും പുതിയൊരു സംഘർഷാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്തുവെന്ന് റഷ്യ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് പുടിനോട് ആക്രമണങ്ങളെക്കുറിച്ച് മുൻകൂട്ടി പറഞ്ഞിരുന്നില്ലെന്നും റഷ്യൻ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ് പറഞ്ഞു.
ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് എന്ത് സംഭവിച്ചുവെന്നും റേഡിയേഷൻ അപകടമുണ്ടോ എന്നും ഇതുവരെ വ്യക്തമായിട്ടില്ലെന്നും പെസ്കോവ് പറഞ്ഞു. റഷ്യ ഒരു മധ്യസ്ഥൻ എന്ന നിലയിൽ അവരുടെ സേവനങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അടുത്തതായി എന്ത് സംഭവിക്കും എന്നത് ‘ഇറാന് എന്താണ് വേണ്ടത്’ എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും പെസ്കോവ് പറഞ്ഞു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.