രാഹുൽ ഗാന്ധിക്ക് കാര്യം മനസ്സിലായി; കെ.സി യെ പുറത്താക്കി!

കഴിഞ്ഞ ദിവസം ബീഹാർ തോൽവിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ വസതിയിൽ യോഗം ചേർന്നിരുന്നു. ബീഹാറിൽ തോറ്റ സ്ഥാനാർത്ഥികളും ജയിച്ചവരും യോഗത്തിനുണ്ടായിരുന്നു. മീറ്റിംഗ് തുടങ്ങുന്നതിന് മുമ്പ് പ്രതിനിധികൾ തമ്മിൽ ചൂടൻ ചർച്ചകളും വാഗ്വാദങ്ങളും നടന്നിരുന്നു.

അടച്ചിട്ട മുറിയിൽ പത്തു പേരെ വീതമാണ് രാഹുൽ കണ്ടത്. ഈ മീറ്റിംഗിലാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെയും രാഹുൽ ഗാന്ധി പങ്കെടുപ്പിക്കാതിരുന്നത്. ഇരുവരോടും പുറത്തു നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തെരഞ്ഞെടുപ്പിൽ ഒവൈസിയുടെ പാർട്ടിയുമായി കൂട്ടുകൂടാത്തതിൻ്റെ ക്ഷീണം സ്ഥാനാർത്ഥികൾ രാഹുലിനോട് പങ്കുവച്ചു. ആർ.ജെ.ഡിയുമായി കൂട്ടുകൂടരുതായിരുന്നുവെന്ന് ചിലർ പറഞ്ഞു. തേജസ്വി യാദവിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാൻ വൈകിയത് ക്ഷീണമായെന്നും ഒരു കൂട്ടർ ധരിപ്പിച്ചു. തേജസ്വിയെ ഉയർത്തിക്കാട്ടരുതെന്ന് രാഹുൽ ഗാന്ധിയുടെ ചെവിയിൽ ഓതിക്കൊടുത്തത് വേണുഗോപാലും കൃഷ്ണ അലവരുവുമാണ്. ഇവർ രണ്ടു പേരും തൽസ്ഥാനത്തുനിന്ന് മാറിയാൽ രാഹുൽ ഗാന്ധി രക്ഷപ്പെടുമെന്നാണ് ഇപ്പോൾ കോൺഗ്രസിലെ അടക്കം പറച്ചിൽ.

യോഗത്തിൽ ഇരുവരെ ക്കുറിച്ചുമാണ് പരാതികൾ ഏറെ ഉയർന്നതെന്നാണ് സൂചന. ഇത് മനസ്സിലാക്കിയാണ് രാഹുൽ ഗാന്ധി നേരത്തെ തന്നെ ഇവരെ പുറത്താക്കിയതെന്നാണ് സൂചന.

എന്നാൽ വിരോധാഭാസമെന്നു പറയട്ടെ താൻ പങ്കെടുക്കാത്ത മീറ്റിംഗിനെക്കുറിച്ച് മാധ്യമങ്ങളോട് ബ്രീഫിംഗ് നടത്തിയത് കൃഷ്ണ അലവരുവാണ്. ഇതാണ് കോൺഗ്രസിലെ ഒരു കാര്യം. കെ. സിയുടെയും അലവരുവിൻ്റേയും തൊപ്പി താമസിയാതെ തെറിക്കുമെന്നാണ് ഡൽഹിയിൽ നിന്നുള്ള വർത്തമാനം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *