വോട്ട് കൊള്ളയെപ്പറ്റിയുള്ള രാഹുൽ ഗാന്ധിയുടെ ‘ഹൈഡ്രജൻ ബോംബ്’ ; വാർത്താ സമ്മേളനം നാളെ ഡൽഹിയിൽ

ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം നാളെ. രാവിലെ 10ന് ഡൽഹിയിലെ പുതിയ കോൺഗ്രസ് ആസ്ഥാനത്താണ് സമ്മേളനം നടക്കുക. വോട്ട് മോഷണ വിഷയത്തിൽ കോൺഗ്രസ് നേതാവ് ഹൈഡ്രജൻ ബോംബ് വിക്ഷേപിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. എന്നാൽ, രാഹുൽ ഗാന്ധി ഏതൊക്കെ വിഷയങ്ങളാണ് പത്രസമ്മേളനത്തിൽ അഭിസംബോധന ചെയ്യുന്നതെന്ന കാര്യം  ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലെ വോട്ട് കൊള്ള സംബന്ധിച്ച സുപ്രധാന വെളിപ്പെടുത്തലുകൾ വാർത്താ സമ്മേളനത്തിൽ ഉണ്ടായേക്കും. ഇത് സംബന്ധിച്ച് രാഹുൽ നേരത്തെ ചില സൂചനകൾ നൽകിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 152513 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മോദി വരാണസിയിൽ വിജയിച്ചത്. 612970 വോട്ടുകളാണ് മോദി നേടിയത്. രണ്ടാമതുള്ള കോൺഗ്രസിലെ അജയ് റായ് 460457 വോട്ട് നേടി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ അജയ് റായ് 6000 വോട്ടുകൾക്ക് ലീഡ് ചെയ്തിരുന്നു.

രാഹുൽ ഗാന്ധി പറഞ്ഞത്

ബീഹാറിൽ രാഹുൽ ഗാന്ധി പറഞ്ഞത് വോട്ട് മോഷണം എന്നാൽ അവകാശങ്ങളുടെ മോഷണം, സംവരണത്തിന്റെ മോഷണം, തൊഴിൽ മോഷണം, വിദ്യാഭ്യാസത്തിന്റെ മോഷണം, ജനാധിപത്യത്തിന്റെ മോഷണം, യുവാക്കളുടെ ഭാവിയുടെ മോഷണം എന്നാണ്. അവർ നിങ്ങളുടെ ഭൂമിയും റേഷൻ കാർഡുകളും പിടിച്ചെടുത്ത് അദാനിക്കും അംബാനിക്കും നൽകും. മഹാത്മാഗാന്ധിയെ കൊന്ന ശക്തികൾ ഭരണഘടനയെ കൊലപ്പെടുത്താൻ ശ്രമിക്കുകയാണ്. അതിനെ കൊലപ്പെടുത്താൻ ഞങ്ങൾ അവരെ അനുവദിക്കില്ല. ബിജെപിക്കാരോട് എനിക്ക് പറയാനുള്ളത്. ആറ്റം ബോംബിനേക്കാൾ വലിയ എന്തെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ, അത് ഒരു ഹൈഡ്രജൻ ബോംബാണ്. ബിജെപിക്കാരേ, തയ്യാറാകൂ, ഒരു ഹൈഡ്രജൻ ബോംബ് വരുന്നു. നിങ്ങളുടെ വോട്ട് കൊള്ളയുടെ യാഥാർത്ഥ്യം ആളുകൾ ഉടൻ മനസ്സിലാക്കും. ഹൈഡ്രജൻ ബോംബിന് ശേഷം നരേന്ദ്ര മോദിക്ക് രാജ്യത്തിന് മുന്നിൽ തലയുയർത്തി നിൽക്കാൻ കഴിയില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള തെളിവുകളെ “ആറ്റം ബോംബ്” എന്നായിരുന്നു രാഹുൽ വിശേഷിപ്പിച്ചത്  .

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *